ചെമ്മീൻ മോളിയുണ്ടെങ്കിൽ ഊണിനു സ്വാദ് കൂടും
തേങ്ങാപ്പാൽ ഗ്രേവിയിൽ പാകം ചെയ്ത ചെമ്മീൻ ഉപയോഗിച്ചു തയാറാക്കുന്ന ഒരു നാടൻ വിഭവമാണ് ചെമ്മീൻ മോളി. ചേരുവകൾ ചെമ്മീൻ - 14 എണ്ണം (250 ഗ്രാം) കുരുമുളകുപൊടി - 1/2 ടീസ്പൂൺ + 1/4 tsp മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ +1/2 ടീസ്പൂൺ ഉപ്പ് - 1/4 ടീസ്പൂൺ + 1/2 ടീസ്പൂൺ ഏലയ്ക്ക – 1 ഗ്രാമ്പൂ - 3 കറുവാപ്പട്ട - ഒരു

തേങ്ങാപ്പാൽ ഗ്രേവിയിൽ പാകം ചെയ്ത ചെമ്മീൻ ഉപയോഗിച്ചു തയാറാക്കുന്ന ഒരു നാടൻ വിഭവമാണ് ചെമ്മീൻ മോളി.
ചേരുവകൾ
- ചെമ്മീൻ - 14 എണ്ണം (250 ഗ്രാം)
- കുരുമുളകുപൊടി - 1/2 ടീസ്പൂൺ + 1/4 tsp
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ +1/2 ടീസ്പൂൺ
- ഉപ്പ് - 1/4 ടീസ്പൂൺ + 1/2 ടീസ്പൂൺ
- ഏലയ്ക്ക – 1
- ഗ്രാമ്പൂ - 3
- കറുവാപ്പട്ട - ഒരു ചെറിയ കഷണം
- വെളുത്തുള്ളി - 4 വലിയ അല്ലി നീളത്തിൽ അരിഞ്ഞത്
- ഇഞ്ചി - 1/2 ഇഞ്ച് കഷണം നീളത്തിൽ അരിഞ്ഞത്
- സവാള - 2 ചെറുത് നീളത്തിൽ അരിഞ്ഞത്
- ചെറിയ ഉള്ളി - 3 എണ്ണം ചെറുതായി അരിഞ്ഞത്
- കറിവേപ്പില
- പച്ചമുളക് -3
- തക്കാളി - 1
- മല്ലിപ്പൊടി - 1 ടീസ്പൂണ്
- വിനാഗിരി - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ചെമ്മീൻ 1/4 ടീസ്പൂൺ, ഉപ്പ്, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1/2 ടീസ്പൂൺ കുരുമുളകു പൊടി എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. 20 മിനിറ്റു മാറ്റി വയ്ക്കുക. ഒരു ഫ്രൈയിങ് പാൻ ചൂടാക്കി 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഇടത്തരം തീയിൽ 2 മിനിറ്റ് രണ്ടു വശവും ഫ്രൈ ചെയ്യുക.
ഒരു മൺചട്ടി ചൂടാക്കി ചെമ്മീൻ വറുത്ത ശേഷം ബാക്കിയുള്ള വെളിച്ചെണ്ണ ചേർക്കുക. ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചേർത്തു 10 സെക്കൻഡ് വഴറ്റുക.അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ചേർക്കുക. സവാള നല്ലതു പോലെ വഴറ്റുക. ഇതിലേക്കു തക്കാളി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് 1 മിനിറ്റു നേരം വഴറ്റുക.
ഇനി തേങ്ങയുടെ രണ്ടാമത്തെ പാൽ ചേർക്കുക (ഒരു തേങ്ങയുടെ 3/4 ഭാഗം ചിരകിയതും 1/2 കപ്പ് വെളളവും ചേർത്തു മിക്സിയിൽ അടിച്ചു പിഴിഞ്ഞെടുത്ത ആദ്യത്തെ പാൽ, 1 കപ്പ് ,1 1/2 കപ്പ് വെള്ളം ചേർത്ത് അടിച്ചു പിഴിഞ്ഞെടുത്ത രണ്ടാം പാൽ). 1 ടീസ്പൂൺ വിനാഗിരിയും 1/2 ടീസ്പൂൺ ചതച്ച കുരുമുളകും ചേർത്ത് തിളപ്പിക്കുക.
തിളച്ചു തുടങ്ങുമ്പോൾ മീൻ ചേർത്ത് ഇടത്തരം തീയിൽ 5 മിനിറ്റ് വേവിക്കുക. ഇനി ആദ്യം തേങ്ങാപ്പാലും കറിവേപ്പിലയും ചേർക്കുക. തക്കാളി വട്ടത്തിൽ അരിഞ്ഞ് മുകളിൽ ഇടുക.ചെറുതായി തിള വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്തു ചട്ടി അടച്ചു വയ്ക്കുക. സൂപ്പർ രുചിയിൽ കൊഞ്ച് മോളി തയ്യാർ.
Content Summary : It is a flavorful and aromatic curry that is perfect for a special occasion or a weeknight meal.