ചെറുപയറിന്റെ ആരോഗ്യഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. പയർ വർഗ്ഗങ്ങളിൽ ഒന്നാമനായാണു ചെറുപയറിനെ ആയുർവേദ ഗ്രന്ഥങ്ങളിൽ പരിഗണിക്കുന്നത്. മുളപ്പിച്ചതും അല്ലാതെയും ചെറുപയർ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ്, അതുകൊണ്ട് ഇത് ഇടയ്ക്കെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ചെറുപയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപയറിന്റെ ആരോഗ്യഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. പയർ വർഗ്ഗങ്ങളിൽ ഒന്നാമനായാണു ചെറുപയറിനെ ആയുർവേദ ഗ്രന്ഥങ്ങളിൽ പരിഗണിക്കുന്നത്. മുളപ്പിച്ചതും അല്ലാതെയും ചെറുപയർ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ്, അതുകൊണ്ട് ഇത് ഇടയ്ക്കെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ചെറുപയർ കഴിക്കാത്ത കുട്ടികൾക്കും അതിന്റെ പോഷണം ലഭിക്കാൻ പലഹാരങ്ങളിൽ ചെറുപയർ ഉൾപ്പെടുത്തുന്നതു വളരെ നല്ലതാണ്. എങ്കിൽ പിന്നെ ചെറുപയർ കൊണ്ട് ഒരു കിണ്ണത്തപ്പം ആയാലോ! പഞ്ചസാരയോ എണ്ണയോ ഒന്നും ചേർക്കാത്ത, വളരെ രുചികരവും ഹെൽത്തിയുമായ ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ADVERTISEMENT

ചേരുവകൾ:

  • ചെറുപയർ - 400 ഗ്രാം
  • ശർക്കര - 350 ഗ്രാം
  • ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ
  • ഉപ്പ് - ¼ ടീസ്പൂൺ
  • പാൽ - 2 കപ്പ് 
  • വെള്ളം - 1കപ്പ്
  • വെളിച്ചെണ്ണ - പാത്രത്തിൽ തടവുന്നതിന്

ADVERTISEMENT

തയാറാക്കുന്ന വിധം:

ചെറുപയർ നന്നായി കഴുകി വാരിയശേഷം ഇടത്തരം തീയിൽ 5 മിനിറ്റ് വറുത്തെടുക്കുക. അതിനുശേഷം ചൂടാറാനായി മാറ്റിവയ്ക്കാം.

ADVERTISEMENT

ഈ നേരം കൊണ്ടു ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കാം. ശർക്കര ഉരുകി കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് ശർക്കര പാനി അരിച്ച് ചൂടാറാനായി മാറ്റിവയ്ക്കാം.

ചൂടാറിയ ചെറുപയർ മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത ശേഷം ഏലയ്ക്കാപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കിയെടുക്കാം. ഇനി ശർക്കരപ്പാനിയും പാലും ചേർത്തു കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച്ച് എടുക്കാം(അധികം കട്ടിയില്ലാതെ വേണം കലക്കി എടുക്കാൻ). ഇത് 20 മിനിറ്റ് മൂടിവയ്ക്കണം.

ഇനി കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ വെളിച്ചെണ്ണ തടവി രണ്ടുമൂന്നു തവി മാവ് കോരിയൊഴിച്ച് ആവിയിൽ 15 മിനിറ്റ് വേവിച്ചെടുക്കാം. ചെറുപയർ കിണ്ണത്തപ്പം തയ്യാറായിക്കഴിഞ്ഞു, ചെറുതായി ചൂടാറിയ ശേഷം മുറിച്ച് കഴിക്കാം.

Content Summary : Cherupayar Kinnathappam, Healthy and instant snack.