മാങ്ങയും കുറച്ചു പാലുമുണ്ടെങ്കിൽ നാവിൽ അലിഞ്ഞിറങ്ങും മധുരം റെഡി
മാങ്ങയും കുറച്ചു പാലുമുണ്ടെങ്കിൽ നാവിൽ അലിഞ്ഞിറങ്ങും മധുരം റെഡി. തയ്യാറാക്കുന്ന വിധം നോക്കാം. ചേരുവകൾ •മാങ്ങ - 300 ഗ്രാം •പാൽ - 1 1/4 കപ്പ് •പഞ്ചസാര - 1/2 കപ്പ് •കസ്റ്റാർഡ് പൗഡർ - 1/4 കപ്പ് •പാൽ - 1/4 കപ്പ് •നാരങ്ങാ നീര് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം •മാങ്ങ കഷ്ണങ്ങളാക്കിയതിനു ശേഷം ഒരു

മാങ്ങയും കുറച്ചു പാലുമുണ്ടെങ്കിൽ നാവിൽ അലിഞ്ഞിറങ്ങും മധുരം റെഡി. തയ്യാറാക്കുന്ന വിധം നോക്കാം.
ചേരുവകൾ
•മാങ്ങ - 300 ഗ്രാം
•പാൽ - 1 1/4 കപ്പ്
•പഞ്ചസാര - 1/2 കപ്പ്
•കസ്റ്റാർഡ് പൗഡർ - 1/4 കപ്പ്
•പാൽ - 1/4 കപ്പ്
•നാരങ്ങാ നീര് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
•മാങ്ങ കഷ്ണങ്ങളാക്കിയതിനു ശേഷം ഒരു മിക്‌സിയുടെ ജാറിൽ ഒന്നേകാൽ കപ്പ് പാലും അര കപ്പ് പഞ്ചസാരയും ചേർത്തു നന്നായി അരച്ചെടുക്കുക.
•ഒരു ചെറിയ പാത്രത്തിൽ ¼ കപ്പ് കസ്റ്റാർഡ് പൗഡറും ¼ കപ്പ് പാലും യോജിപ്പിക്കുക. കട്ടകൾ ഇല്ലാതെ നന്നായി യോജിപ്പിക്കണം.
•ശേഷം ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് അരച്ചെടുത്ത മാങ്ങാ മിശ്രിതം അതിലേക്ക് ഒഴിച്ച് ഇടത്തരം തീയിൽ വച്ചു കൊടുക്കാം. കൈവിടാതെ ഇളക്കണം. തിളയ്ക്കുമ്പോൾ തീ കുറച്ചു കസ്റ്റാർഡ് പൗഡർ മിക്സ് ഒന്നു കൂടെ ഇളക്കിയതിനു ശേഷം ഒഴിച്ചു കട്ടയില്ലാതെ എല്ലാം കൂടി ഇളക്കി തിള വരുമ്പോൾ തീ ഓഫ് ചെയ്യാം.
•ശേഷം നാരങ്ങാ നീരു ചേർത്തു പുഡ്ഡിങ് സെറ്റ് ചെയ്യാനുള്ള പത്രത്തിലേക്കു മാറ്റി ചൂടാറുമ്പോൾ ഫ്രിജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.
Content Summary : Mango pudding, use ripe mangoes for the best flavor and texture.