സിംപിൾ ട്രിക്കിൽ ഞൊടിയിടയിൽ ബീഫ് കറി തയാറാക്കാം; വിഡിയോ
കുരുമുളകിന്റെയും മസാലയുടെയും കൂട്ടിൽ വെന്തു പാകമാകുന്ന ബീഫ്ക്കറിയുടെ മണം മൂക്കിലൂടെ തുളച്ചുകയറും. പൊറോട്ടയ്ക്കും അപ്പത്തിനും പുട്ടിനും വരെ ബെസ്റ്റ് കോമ്പിനേഷനാണ് ബീഫ് കറി. ബീഫ് ഫ്രൈ ആയാലും റോസ്റ്റ് ആണെങ്കിലും തയാറാക്കാൻ സമയമെടുക്കും. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട, അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും

കുരുമുളകിന്റെയും മസാലയുടെയും കൂട്ടിൽ വെന്തു പാകമാകുന്ന ബീഫ്ക്കറിയുടെ മണം മൂക്കിലൂടെ തുളച്ചുകയറും. പൊറോട്ടയ്ക്കും അപ്പത്തിനും പുട്ടിനും വരെ ബെസ്റ്റ് കോമ്പിനേഷനാണ് ബീഫ് കറി. ബീഫ് ഫ്രൈ ആയാലും റോസ്റ്റ് ആണെങ്കിലും തയാറാക്കാൻ സമയമെടുക്കും. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട, അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും ചോരാതെ വളരെ സിംപിളായി ബീഫ് കറി തയാറാക്കാം. എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
ബീഫ് - 1 കിലോ
ഉള്ളി - 15 എണ്ണം
സവാള - 2 എണ്ണം (മീഡിയം സൈസ് )
ഇഞ്ചി ചതച്ചത് - 2 ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ
പച്ചമുളക് - 4 എണ്ണം
തക്കാളി - ഒരെണ്ണം
മഞ്ഞൾ പൊടി - ഒരു ടീസ്പൂൺ
മല്ലിപൊടി - 2 ടേബിൾസ്പൂൺ
മുളക് പൊടി - ഒന്നര ടേബിൾസ്പൂൺ
കുരുമുളക് പൊടി - ഒരു ടീസ്പൂൺ
ഗരം മസാല - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
കറി വേപ്പില - ആവശ്യത്തിന്
വെള്ളം - ഗ്രേവിക്ക് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി ചൂടാക്കിയ ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക, അതിലേക്ക് മല്ലിപൊടിയും മുളകുപൊടിയും ചേർത്ത് ഒന്ന് ചൂടാക്കാം. മല്ലിപ്പൊടിയുടെയും മുളകുപൊടിയുടെയും പച്ച മണം മാറുവാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഒരു കുക്കറിലേക്കു കഴുകി വൃത്തിയാക്കിയ ബീഫ് കഷ്ണങ്ങൾ, അരിഞ്ഞെടുത്ത ഉള്ളി, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി, മഞ്ഞൾ പൊടി, നേരത്തെ ചൂടാക്കി വച്ച മല്ലിപൊടിയും മുളകുപൊടിയും കൂടാതെ ഗരം മസാല, കുരുമുളക്പൊടി, ഉപ്പ്, കറി വേപ്പില, കുറച്ചു വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഗ്രേവി വേണ്ടവർക്ക് അതിനു അനുസരിച്ചു കുറച്ചു വെള്ളവും ചേർക്കാം.
വെള്ളം ഒഴിച്ച ശേഷം ഒന്നുകൂടി എല്ലാ ചേരുവയും കൂടി യോജിപ്പിക്കാം. ശേഷം കുക്കർ അടച്ചു ബീഫ് വേവിക്കാൻ വയ്ക്കാം. കുക്കർ 4 വിസിൽ അടിച്ച ശേഷം 20 മിനിറ്റ് തീ കുറച്ച് വയ്ക്കണം. 20 മിനിറ്റ് കഴിഞ്ഞാൽ സ്റ്റൗവ് ഓഫ് ചെയ്യാം. കുക്കറിലെ എയർ മുഴുവനും പോയതിനു ശേഷം കുക്കർ തുറക്കാം. ബീഫ് കറിയ്ക്ക് രുചികൂട്ടാനായി ഇത്തിരി കൂടി കുരുമുളക് പൊടിയും ഗരം മസാലയും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം, ശേഷം സ്റ്റൗവ് ഒാൺ ചെയ്ത് കുക്കർ തുറന്ന് വയ്ക്കാം. ഒന്ന് തിളച്ചു വന്നാൽ സ്റ്റൗവ് ഓഫ് ചെയ്യാം. വളരെ സിംപിളായി രുചിയൂറും ബീഫ് കറി റെഡി.
English Summary: Easy Beef Curry Recipe in Pressure Cooker