ചക്ക ചേർത്തുള്ള വിഭവങ്ങളിൽ ഹൈലൈറ്റ് ചക്ക അടയാണ്. വാഴയിലയിലോ വഷ്ണയിലയിലോ അട ഉണ്ടാക്കാം. ശർക്കരയും ചക്കപഴവും ചേർന്ന് ആവിയിൽ വേവിച്ചെടുക്കുന്ന രുചിയൂറും പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വിഭവം. അരിപ്പൊടിയും ഗോതമ്പും റവയും ഇല്ലാതെയും സ്വാദോടെ ചക്ക അട ഉണ്ടാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്ക ചേർത്തുള്ള വിഭവങ്ങളിൽ ഹൈലൈറ്റ് ചക്ക അടയാണ്. വാഴയിലയിലോ വഷ്ണയിലയിലോ അട ഉണ്ടാക്കാം. ശർക്കരയും ചക്കപഴവും ചേർന്ന് ആവിയിൽ വേവിച്ചെടുക്കുന്ന രുചിയൂറും പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വിഭവം. അരിപ്പൊടിയും ഗോതമ്പും റവയും ഇല്ലാതെയും സ്വാദോടെ ചക്ക അട ഉണ്ടാക്കാം. റാഗിയാണ് താരം. നല്ല പഞ്ഞിപോലുള്ള ചക്ക അട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ADVERTISEMENT

ചേരുവകൾ 

∙റാഗിപ്പൊടി - 1 കപ്പ് 

∙ചക്ക വരട്ടിയത് - 3/ 4 കപ്പ് 

∙തേങ്ങാ ചിരകിയത് - 1/ 2 കപ്പ് 

ADVERTISEMENT

∙ശർക്കര പൊടി - 1/ 4 കപ്പ് 

∙ചുക്കും ജീരകവും പൊടിച്ചത് - 1 1/ 2 ടീസ്പൂൺ 

∙ഏലക്കാപ്പൊടി - 1/ 2 ടീസ്പൂൺ 

∙ഉപ്പ് - ഒരു നുള്ള് 

ADVERTISEMENT

∙വെള്ളം - ആവശ്യത്തിന്  

തയാറാക്കുന്ന വിധം 

വെള്ളം ഒഴികെ റാഗിപ്പൊടിയും ചക്ക വരട്ടിയതും തേങ്ങാ ചിരകിയതും ശർക്കര പൊടിയും ചുക്കും ജീരകവും പൊടിച്ചതും ഏലക്കാപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കാം. ശേഷം ആവശ്യത്തിന് മാത്രം ഇളം ചൂട് വെള്ളം ചേർത്ത് അധികം കട്ടി ഇല്ലാത്ത മാവായി കുഴച്ചെടുക്കാം.

തയാറാക്കിയ മാവ്, ഇലയുടെ വലുപ്പം അനുസരിച്ച് വയ്ക്കാം. ഇല മടക്കി എടുക്കാം. ശേഷം 20 മുതൽ 30 മിനിട്ട് വരെ ആവിയിൽ വേവിച്ചെടുക്കാം. രുചിയൂറും റാഗി ചക്ക അപ്പം റെഡി.

English Summary: easy Chakka Ada Recipe