സോയ ചങ്ക്സ് കൊണ്ട് രുചിയൂറും പലവിഭവങ്ങളും തയാറാക്കാം. റോസ്റ്റായും ഫ്രൈയായും വെറൈറ്റി ഡിഷുകൾ, ആദ്യകാഴ്ചയിൽ ബീഫാണോ എന്നു തോന്നിപോകും. രുചിയിൽ ബീഫിനോളം വരില്ലെങ്കിലും സോയ ചങ്ക്സിനും ആരാധകർ ഏറെയുണ്ട്. സോയ ചങ്ക്‌സ് കൊണ്ടൊരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോയ ചങ്ക്സ് കൊണ്ട് രുചിയൂറും പലവിഭവങ്ങളും തയാറാക്കാം. റോസ്റ്റായും ഫ്രൈയായും വെറൈറ്റി ഡിഷുകൾ, ആദ്യകാഴ്ചയിൽ ബീഫാണോ എന്നു തോന്നിപോകും. രുചിയിൽ ബീഫിനോളം വരില്ലെങ്കിലും സോയ ചങ്ക്സിനും ആരാധകർ ഏറെയുണ്ട്. സോയ ചങ്ക്‌സ് കൊണ്ടൊരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന അടിപൊളി െഎറ്റം പരീക്ഷിച്ചു നോക്കാം.

ADVERTISEMENT

ചേരുവകൾ

∙സോയ ചങ്ക്‌സ് -2 കപ്പ്‌ 

ADVERTISEMENT

∙കാശ്മീരി മുളക് പൊടി -1 ടീസ്പൂൺ

∙മുളക് പൊടി -1 ടീസ്പൂൺ

∙മല്ലി പൊടി -1 ടീസ്പൂൺ 

∙ഗരം മസാല -1/2 ടീസ്പൂൺ

ADVERTISEMENT

∙അരിപൊടി -2 ടേബിൾ സ്പൂൺ

∙കോൺ ഫ്ലോർ -1 ടേബിൾ സ്പൂൺ

∙പുളിയില്ലാത്ത തൈര് -2 ടേബിൾ സ്പൂൺ

∙വറുക്കുവാൻ ആവശ്യമായ എണ്ണ 

വറുത്തിടുവാനുള്ള ചേരുവകൾ

∙കടുക് -1/2 ടീസ്പൂൺ

∙പെരും ജീരകം -1 /2 ടീസ്പൂൺ

∙ചുവന്ന മുളക് -2 എണ്ണം

∙ഇഞ്ചി -1 ടേബിൾ സ്പൂൺ

∙വെളുത്തുള്ളി -1 ടേബിൾ സ്പൂൺ

∙തൈര് -1 ടേബിൾ സ്പൂൺ 

∙കാശ്മീരി മുളക് പൊടി -1/2 ടീസ്പൂൺ

∙മുളക് പൊടി -1/2 ടീസ്പൂൺ 

∙ജീരകപൊടി -1/2 ടീസ്പൂൺ

∙മല്ലി പൊടി -1/2 ടീസ്പൂൺ

∙വറുത്ത എള്ള് -2 ടീസ്പൂൺ 

∙എണ്ണ -3 ടേബിൾ സ്പൂൺ 

∙ഉപ്പ് - ആവശ്യത്തിന്

∙മല്ലിയില്ല 

∙കറി വേപ്പില

ഉണ്ടാക്കുന്ന വിധം

സോയ ചങ്ക്‌സ് ഉപ്പും കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് തിളച്ച വെള്ളത്തിൽ ഇട്ടു 10 മിനിറ്റ് വേവിച്ചെടുക്കുക. വെള്ളം കളഞ്ഞു തണുത്ത ശേഷം പിഴിഞ്ഞെടുക്കുക. അതിലേക്കു ഉപ്പും മുളക് പൊടിയും ഗരം മസാലപ്പൊടിയും മല്ലിപൊടിയും അരിപൊടിയും കോൺ ഫ്ലോ‌റും തൈരും ചേർത്തു മിക്സ്‌ ചെയ്തെടുക്കുക. മിക്സ്‌ ചെയ്തു 1 മണിക്കൂർ ഫ്രീസറിൽ റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. ഇതുപോലെ മാരിനെറ്റ് ചെയ്‌തു വച്ചാൽ ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും എടുത്തു ഉപയോഗിക്കാവുന്നതാണ്.

1മണിക്കൂറിനു ശേഷം ചൂടായ എണ്ണയിൽ വറുത്തെടുക്കാം. ഇത് ഇങ്ങനെ വേണമെങ്കിലും കഴിക്കാം. കുറച്ചു കൂടെ രുചിയും മണവും കൂട്ടുന്നതിനായി 

ഒരു ചീനചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കടുക് പൊട്ടിയ ശേഷം പെരും ജീരകം ഇട്ടു ചൂടാക്കുക. ചുവന്ന മുളകും കറി വേപ്പിലയും ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക. അതിലേക്കു തൈര് കൂടെ ചേർത്തു കൊടുത്തു ഒന്ന് ഇളക്കുക. അതിലേക്കു മല്ലിപൊടിയും ജീരകപ്പൊടിയും കാശ്മീരി മുളക് പൊടിയും ചേർത്ത് ഇളക്കുക. ശേഷം വറുത്തു വച്ച സോയ ചങ്ക്‌സ് കൂടി ചേർത്തു ഇളക്കുക. കുറച്ചു മല്ലിയിലയും വറുത്ത എള്ളും കൂടി ചേർക്കാം.

English Summary: Simple soya chunks recipe