പച്ചക്കറികൾ ഇഷ്ടമല്ലാത്തവരും ഇതു കഴിക്കും; കുട്ടികളുടെ ഇഷ്ട വിഭവം
പച്ചക്കറികൾ കഴിക്കാൻ വലിയപാടാണ് കുട്ടികൾക്ക്. ഏതു രീതിയിൽ വിഭവങ്ങൾ തയാറാക്കി കൊടുത്താലും അതിലുള്ള വെജിറ്റബിൾ മാറ്റിട്ടാണ് ഇവർ കഴിക്കുന്നത്. എന്നാൽ വിഭവം സ്പെഷലാണ്. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാൻ ഒരു ഹെൽത്തി സ്നാക്ക് ഉണ്ടാക്കിയാലോ? നാലുമണി പലഹാരമായും തയാറാക്കാം. പച്ചക്കറി കഴിക്കാത്ത

പച്ചക്കറികൾ കഴിക്കാൻ വലിയപാടാണ് കുട്ടികൾക്ക്. ഏതു രീതിയിൽ വിഭവങ്ങൾ തയാറാക്കി കൊടുത്താലും അതിലുള്ള വെജിറ്റബിൾ മാറ്റിട്ടാണ് ഇവർ കഴിക്കുന്നത്. എന്നാൽ വിഭവം സ്പെഷലാണ്. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാൻ ഒരു ഹെൽത്തി സ്നാക്ക് ഉണ്ടാക്കിയാലോ? നാലുമണി പലഹാരമായും തയാറാക്കാം. പച്ചക്കറി കഴിക്കാത്ത കുട്ടികുറുമ്പുകൾ അറിയാതെ കഴിച്ചുകൊള്ളും. വളരെ സിംപിളായി തയാറാക്കാം.
ചേരുവകൾ
• ഉരുളകിഴങ്ങ് പുഴുങ്ങിയത് - 3 ഇടത്തരം
• ക്യാപ്‌സിക്കം - 1 കപ്പ്
• കാരറ്റ് - 1 കപ്പ്
• സവാള - 1/2 കപ്പ്
• മൊസരല്ല ചീസ് - 1 കപ്പ്
• ബ്രെഡ് ക്രബ്സ് - 1 കപ്പ്
• മുളകുപൊടി - 1 ടീസ്പൂൺ
• മല്ലിപൊടി - 1 ടീസ്പൂൺ
• ഉപ്പ് - പാകത്തിന്
• ഓയിൽ - വറുക്കാൻ
തയാറാക്കുന്നവിധം
ആദ്യം തന്നെ ഉരുളകിഴങ്ങ് പുഴുങ്ങി പൊടിച്ചു മാറ്റിവയ്ക്കാം. ഇതിലേക്ക് കാരറ്റും ക്യാപ്സിക്കവും സവാള ചെറുതായി ഇരിഞ്ഞതും മൊസരല്ല ചീസും മസാലകളും ചേർത്ത് കുഴച്ചു ചെറിയ ഉരുളകളാക്കി ബ്രെഡ് പൊടിച്ചതിൽ മുക്കി ഓയിലിൽ വറുത്തു കോരാം. കിടിലൻ നാലുമണി പലഹാരം തയാർ. സോസ് കൂട്ടിയും ഇതു കഴിക്കാം. ഇത് കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാനും,സ്കൂളിലേക്ക് കൊടുത്തുവിടാനും നല്ലതാണ്. പച്ചക്കറി കഴിയാത്ത കുട്ടികുറുമ്പുകൾ അറിയാതെ കഴിച്ചുകൊള്ളും.
English Summary: easy Vegetable Balls Recipe