തക്കാളി കടഞ്ഞത്! ഇങ്ങനെയുമൊരു കറിയോ?
ചോറിനും ദോശയ്ക്കും ഇഡ്ഡലിക്കുമൊക്കെ കഴിക്കാവുന്ന സ്വാദിഷ്ടമായ കറിയാണ് തക്കാളി കടഞ്ഞത്. പേരിൽ അൽപം കൗതുകം ഉണ്ടെങ്കിലും രുചിയിൽ കേമനാണ് ഇൗ കൂട്ട്. കുട്ടകൾക്കും ഇഷ്ടപ്പെടും. വളരെ പെട്ടെന്ന് തന്നെ തയാറാക്കാം ഇൗ കറി. വേണ്ട ചേരുവകൾ തക്കാളി– രണ്ടെണ്ണം സബോള – രണ്ടെണ്ണം ചെറിയ ഉള്ളി – 10

ചോറിനും ദോശയ്ക്കും ഇഡ്ഡലിക്കുമൊക്കെ കഴിക്കാവുന്ന സ്വാദിഷ്ടമായ കറിയാണ് തക്കാളി കടഞ്ഞത്. പേരിൽ അൽപം കൗതുകം ഉണ്ടെങ്കിലും രുചിയിൽ കേമനാണ് ഇൗ കൂട്ട്. കുട്ടികൾക്കും ഇഷ്ടപ്പെടും. വളരെ പെട്ടെന്ന് തന്നെ തയാറാക്കാം ഇൗ കറി.
വേണ്ട ചേരുവകൾ
∙തക്കാളി– രണ്ടെണ്ണം
∙സബോള – രണ്ടെണ്ണം
∙ചെറിയ ഉള്ളി – 10 എണ്ണം
∙പച്ചമുളക് – മൂന്നെണ്ണം
∙കറിവേപ്പില – കുറച്ച്
∙ഉപ്പ് – പാകത്തിന്
∙മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
∙മുളകുപൊടി – ഒരു ടീസ്പൂൺ
∙വെളിച്ചെണ്ണ – ഒരു ടീസ്പൂൺ
∙കടുക് കാൽ – ടീസ്പൂൺ
∙ഉലുവ കാൽ – ടീസ്പൂൺ
∙റെഡ് ചില്ലി രണ്ട്
തയാറാക്കുന്ന വിധം
തക്കാളി, സവാള , ചെറിയ ഉള്ളി, പച്ചമുളക്, എന്നിവ കഴുകി വൃത്തിയാക്കി നുറുക്കി ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി, കറിവേപ്പില കുറച്ചു വെള്ളം ചേർത്ത് കുക്കറിൽ മൂന്നോ നാലോ വിസിലിൽ അടിച്ചെടുക്കുക.
എല്ലാം കൂടി മിക്സ് ആയ ഗ്രേവി ഒന്ന് തിളപ്പിച്ച ശേഷം വറുത്തെടുക. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ ശേഷം അതിലേക്ക് കടുക്, ഉലുവ, കറിവേപ്പില, വറ്റൽമുളക് ഇടുക. വളരെ പെട്ടെന്ന് തയാറാക്കാൻ സാധിക്കുന്ന ഈ കുഞ്ഞു കറി ദോശയ്ക്കുംഇഡലിക്കും ചോറിനും വളരെ സ്വാദിഷ്ടമാണ്.
English Summary: Tasty Tomato Recipes