ഇത് വറുത്തെടുത്ത മുളകും പാവയ്ക്കയുമല്ല; ചോറിന് കൂട്ടാൻ വെറൈറ്റി െഎറ്റം
ചോറിനൊപ്പം നല്ല രുചിയോടെ കഴിക്കാവുന്നതാണ് വറുത്തെടുത്ത മുളകും പാവയ്ക്കയുമൊക്കെ. ഇൗ രുചികൂട്ടിൽ നിന്നും വ്യത്യസ്തമാണ് ക്രിസ്പിയും ടേസ്റ്റിയും ആയ കൊത്തമര. പയർ പോലെ ചെറുതാണ് കൊത്തമര. വറുത്തെടുക്കുവാൻ മാത്രമല്ല, തോരൻ വയ്ക്കാനും നല്ലതാണ്. ചോറിന്റെ കൂടെയോ അല്ലാതെ സ്നാക്കായോ

ചോറിനൊപ്പം നല്ല രുചിയോടെ കഴിക്കാവുന്നതാണ് വറുത്തെടുത്ത മുളകും പാവയ്ക്കയുമൊക്കെ. ഇൗ രുചികൂട്ടിൽ നിന്നും വ്യത്യസ്തമാണ് ക്രിസ്പിയും ടേസ്റ്റിയും ആയ കൊത്തമര. പയർ പോലെ ചെറുതാണ് കൊത്തമര. വറുത്തെടുക്കുവാൻ മാത്രമല്ല, തോരൻ വയ്ക്കാനും നല്ലതാണ്. ചോറിന്റെ കൂടെയോ അല്ലാതെ സ്നാക്കായോ കഴിക്കാം.
ചേരുവകൾ
കൊത്തമര -100 ഗ്രാം
മുളക് പൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1 /4 ടീസ്പൂൺ
കോൺ ഫ്ലോർ -2 ടേബിൾ സ്പൂൺ
ആം ചൂർ - 1/2 ടീസ്പൂൺ
അല്ലെങ്കിൽ
നാരങ്ങ നീര് -1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കൊത്തമര നീളത്തിൽ രണ്ടായി മുറിച്ചെടുക്കുക. അതിലേക്കു മഞ്ഞൾ പൊടിയും മുളക് പൊടിയും മറ്റു ചേരുവകളും ചേർത്തിളക്കുക. കുറച്ചു വെള്ളം തളിച്ച് ഈ ചേരുവകൾ കൊത്തമരയിലേക്ക് പിടിപ്പിക്കുക.5 മിനിറ്റ് റസ്റ്റ് ചെയ്യാൻ വച്ച ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരുക.
English Summary: kothamara fry recipe