അപ്പത്തിനും ഇ‍ടിയപ്പത്തിനുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ് മുട്ടക്കറി. സവാള അരിഞ്ഞ് വഴറ്റി ഉണ്ടാക്കുന്നതിൽ എളുപ്പത്തിലും രുചിയിലും വെറൈറ്റി മുട്ടക്കറി തയാറാക്കിയാലോ? ക്രീമി ര‌ുചിയിലെ മുട്ടക്കറി. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടും ഇൗ വിഭവം. 1. മുട്ട - 3 പുഴുങ്ങിയത് 2. സവാള -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്പത്തിനും ഇ‍ടിയപ്പത്തിനുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ് മുട്ടക്കറി. സവാള അരിഞ്ഞ് വഴറ്റി ഉണ്ടാക്കുന്നതിൽ എളുപ്പത്തിലും രുചിയിലും വെറൈറ്റി മുട്ടക്കറി തയാറാക്കിയാലോ? ക്രീമി ര‌ുചിയിലെ മുട്ടക്കറി. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടും ഇൗ വിഭവം. 

ADVERTISEMENT

1. മുട്ട - 3 പുഴുങ്ങിയത്

2. സവാള - 2 (മീഡിയം)

ADVERTISEMENT

തക്കാളി -പകുതി

3. പച്ചമുളക് - 2

4. ഇഞ്ചി - ഒരു ചെറിയ കഷ്ണം

5. വെളുത്തുള്ളി - 3 അല്ലി

ADVERTISEMENT

6 മുളകുപൊടി, മല്ലിപൊടി, മസാലപ്പൊടി, കുരുമുളകുപൊടി - ആവശ്യത്തിന്.

7. പാൽ/ പാൽപ്പൊടി - ഒരു കപ്പ്

8. ഉപ്പ് - ആവശ്യത്തിന്

9. ഏലയ്ക്ക,കറുകപ്പട്ട,  ഗ്രാമ്പൂ–1

തയാറാക്കുന്ന വിധം

സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് മാറ്റിവയ്ക്കുക.ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്  ചൂടാകുമ്പോൾ രണ്ടു ഏലക്ക, ഒരു കഷ്ണം കറുകപ്പട്ട, ഒരു ഗ്രാമ്പൂ, എന്നിവ ഇട്ട് ചൂടാകുമ്പോൾ അരച്ച് വച്ച മിശ്രിതം അതിലേക്ക് ഒഴിക്കുക. നന്നായി ഇളക്കി തിളപ്പിക്കുക. തിളച്ചു പച്ചമണം മാറി കുറുകിവരുമ്പോൾ അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മസാലപ്പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കി തിളപ്പിക്കുക.

 ശേഷം ഇതിലേക്ക് ഒരു ഗ്ലാസ്സ് പാൽ ചേർത്ത് ഇളക്കുക. പാൽ ഇല്ലെങ്കിൽ പാൽപ്പൊടി കലക്കിയത് ചേർത്താലും മതി. (ഫ്രഷ് ക്രീം ഉപയോഗിക്കുന്നതിന് പകരം പാൽപ്പൊടി പേസ്റ്റ് പരുവത്തിൽ കലക്കിയെടുത്ത് ഉപയോഗിക്കാവുന്നതാണ്). ശേഷം നന്നായി തിളപ്പിക്കണം. ഇതിലേക്ക് പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചിടുക. ഒന്ന് കൂടി തിളപ്പിച്ച് വാങ്ങി വച്ച് ചൂടോടെ ചപ്പത്തി, ഇടിയപ്പം, അപ്പം, എന്നിവയോടൊപ്പം കഴിക്കാവുന്നതാണ്.

English Summary: Egg Masala Curry Recipe