അഫ്ഗാനി പർദ്ദ പുലാവ്, പേര് കേട്ട് അതിശയിക്കേണ്ട, ബിരിയാണിയുടെ ഒരു വെജിറ്റേറിയൻ വേർഷനാണിത്. ബ്രെഡിനുള്ളിൽ പൊതിഞ്ഞു ബേക്ക് ചെയ്താണ് എടുക്കുന്നത് എന്നുള്ളതാണ് ഈ ബിരിയാണിയുടെ ഏറ്റവും വലിയ പ്രത്യേകത. ആ ബ്രെഡും കഴിക്കാവുന്നതാണ്. എങ്ങനെ തയാറാക്കാമെന്ന നോക്കാം. ചേരുവകൾ അരി വേവിക്കുമ്പോൾ

അഫ്ഗാനി പർദ്ദ പുലാവ്, പേര് കേട്ട് അതിശയിക്കേണ്ട, ബിരിയാണിയുടെ ഒരു വെജിറ്റേറിയൻ വേർഷനാണിത്. ബ്രെഡിനുള്ളിൽ പൊതിഞ്ഞു ബേക്ക് ചെയ്താണ് എടുക്കുന്നത് എന്നുള്ളതാണ് ഈ ബിരിയാണിയുടെ ഏറ്റവും വലിയ പ്രത്യേകത. ആ ബ്രെഡും കഴിക്കാവുന്നതാണ്. എങ്ങനെ തയാറാക്കാമെന്ന നോക്കാം. ചേരുവകൾ അരി വേവിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഫ്ഗാനി പർദ്ദ പുലാവ്, പേര് കേട്ട് അതിശയിക്കേണ്ട, ബിരിയാണിയുടെ ഒരു വെജിറ്റേറിയൻ വേർഷനാണിത്. ബ്രെഡിനുള്ളിൽ പൊതിഞ്ഞു ബേക്ക് ചെയ്താണ് എടുക്കുന്നത് എന്നുള്ളതാണ് ഈ ബിരിയാണിയുടെ ഏറ്റവും വലിയ പ്രത്യേകത. ആ ബ്രെഡും കഴിക്കാവുന്നതാണ്. എങ്ങനെ തയാറാക്കാമെന്ന നോക്കാം. ചേരുവകൾ അരി വേവിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഫ്ഗാനി പർദ്ദ പുലാവ്, പേര് കേട്ട് അതിശയിക്കേണ്ട, ബിരിയാണിയുടെ ഒരു വെജിറ്റേറിയൻ വേർഷനാണിത്. ബ്രെഡിനുള്ളിൽ പൊതിഞ്ഞു ബേക്ക് ചെയ്താണ് എടുക്കുന്നത് എന്നുള്ളതാണ് ഈ ബിരിയാണിയുടെ ഏറ്റവും വലിയ പ്രത്യേകത. ആ ബ്രെഡും കഴിക്കാവുന്നതാണ്. എങ്ങനെ തയാറാക്കാമെന്ന നോക്കാം.

 

ADVERTISEMENT

 

ചേരുവകൾ

 

അരി വേവിക്കുമ്പോൾ ചേർക്കേണ്ടവ 

ADVERTISEMENT

 

ബസ്മതി അരി -2 കപ്പ്‌

കറുത്ത ഏലക്ക -2 ennam

കറുവപട്ട - 4 എണ്ണം 

ADVERTISEMENT

ഏലയ്ക്ക - 5 എണ്ണം 

വഴനയില്ല -2 എണ്ണം

ഗ്രാമ്പു - 4 എണ്ണം 

ഷാജീര - 1/2ടീസ്പൂൺ

ജാതിപത്രി - 3 എണ്ണം

സൺഫ്ലവർ എണ്ണ -2 ടേബിൾ സ്പൂൺ  

ഉപ്പ് -ആവശ്യത്തിന്

 

റൊട്ടി ഉണ്ടാകുവാനുള്ളവ

മൈദ -2 കപ്പ്‌

ബേക്കിങ് സോഡ -1/4 ടീസ്പൂൺ

ഉപ്പ് -ആവശ്യത്തിന്

തൈര് - 1.5 ടീസ്പൂൺ

എണ്ണ -2 ടീസ്പൂൺ

 

മസാലയ്ക്കായി

 

പുതിന -1/4 കപ്പ്‌

മല്ലിയില -1/4 കപ്പ്‌

വെളുത്തുള്ളി -10 എണ്ണം

ഇഞ്ചി -2 ടേബിൾ സ്പൂൺ

ജീരകം -1/2 ടീസ്പൂൺ

പെരുംജീരകം -1/2 ടീസ്പൂൺ

ഷാജിര -1/2 ടീസ്പൂൺ 

പച്ചമുളക് -3 എണ്ണം

 

ഗ്രേവിയ്ക്കായി 

തക്കാളി -2 കപ്പ്‌

തണ്ണി മത്തൻ സീഡ്‌സ് -1 ടേബിൾ സ്പൂൺ

അണ്ടിപരിപ്പ് -10 എണ്ണം

 

കോഫ്ത്തയ്ക്കായി 

പനീർ -500 ഗ്രാം

ഉരുളക്കിഴങ്ങ് -200 ഗ്രാം

ഉള്ളി -1/2 കപ്പ്‌

മുളക് പൊടി -1 ടീസ്പൂൺ

മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

ബോംബെ ബിരിയാണി മസാല -1/2 ടീസ്പൂൺ

കസൂരി മേത്തി -1 ടേബിൾ സ്പൂൺ 

ഉപ്പ് - ആവശ്യത്തിന്

 

 മുക്കി വറുക്കുവാനായി 

കോൺ ഫ്ലോർ -3 ടേബിൾ സ്പൂൺ

 

ഗ്രേവിയ്ക്കായി

ഉള്ളി -3 കപ്പ്‌

എണ്ണ -1/4 കപ്പ്‌ 

നെയ്യ് -1/4 കപ്പ്‌

അണ്ടി പരിപ്പ് -10 എണ്ണം

ഉണക്ക മുന്തിരി -1/4 കപ്പ്‌

ബിരിയാണി മസാല -1.5 ടീസ്പൂൺ

മുളക് പൊടി -1 ടീസ്പൂൺ

കസൂരി മേത്തി -1 ടേബിൾ സ്പൂൺ

 

 കുങ്കുമപ്പൂ പാലിൽ ഇട്ടുവച്ചത് -2 ടേബിൾ സ്പൂൺ 

എള്ള് -2 ടീസ്പൂൺ 

ഉണ്ടാക്കുന്ന വിധം

 

ബസ്മതി അരി 15 മിനിറ്റ് കുതിർക്കുക. ശേഷം വെള്ളത്തിൽ എല്ലാ മസാലകളും ആവശ്യത്തിന്  ഉപ്പും  ചേർത്ത് വെള്ളം തിളക്കുമ്പോൾ കുതിർത്തു വച്ച അരി കഴുകി ചേർത്ത് പകുതി വേവിച്ചെടുക്കുക. വാർക്കുന്നതിനു മുമ്പ് കുറച്ചു എണ്ണ കൂടി ചേർത്ത് കൊടുക്കുക. ചോറ് ഒട്ടിപിടിക്കാതെ ഇരിക്കുവാൻ ഇത് സഹായിക്കും.

 

മൈദയും മറ്റു ചേരുവകളും ചേർത്ത് ബ്രെഡിനുള്ളത് ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചു അടച്ചു വയ്ക്കുക. മല്ലിയിലയും പുതിനയിലയും മറ്റു ചേരുവകളും മിക്സിയിൽ ഇട്ടു അരച്ചെടുക്കുക. തക്കാളിയും തണ്ണിമത്തൻ വിത്തും അണ്ടിപരിപ്പും നന്നായി അരച്ചെടുക്കുക.

 

കോഫ്ത ഉണ്ടാക്കാനായി വേവിച്ച ഉരുളൽകിഴങ്ങ് നന്നായി ഉടച്ചെടുക്കുക. അതിലേക്കു പനീർ ഉടച്ചതും ഉള്ള പുതിനയിലയും മസാലകളും കൂടി അരച്ചത് 1 ടീസ്പൂൺ, മുളകുപൊടി, മഞ്ഞൾ പൊടി, ബിരിയാണി മസാല, കസൂരി മേത്തി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. മിക്സ്‌ കട്ടി ആകുന്നില്ല എങ്കിൽ കുറച്ചു അരിപൊടിയോ, ബ്രെഡ് പൊടിച്ചതോ ചേർത്ത് കട്ടിയുള്ള മിക്സ്‌ ആക്കിയെടുക്കുക. ശേഷം ചെറിയ ഉരുളകൾ  ആക്കി എടുക്കുക. ശേഷം കുറച്ചു  കോൺഫ്ലോർ എടുത്ത് വെള്ളം ചേർത്ത് മിക്സ്‌ ചെയ്തു ലൂസ് ആക്കി എടുക്കുക. ഈ  മിക്സിൽ മുക്കി കോഫ്ത വറുത്തെടുക്കുക. പാനിൽ നെയ്യൊഴിച്ചു അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുത്തു മാറ്റി വയ്ക്കുക. ശേഷം കുറച്ചു എണ്ണ കൂടി ചേർത്ത ശേഷം ഉള്ളി വറുത്തെടുത്ത് മാറ്റി വയ്ക്കുക.

 

പാനിൽ എണ്ണയൊഴിച്ചു പുതിനയും മല്ലിയും ചേർത്ത് അരച്ചു വച്ച മിക്സ്‌ ഇട്ട് വഴറ്റുക. അതിലേക്കു തക്കാളി അരച്ചു വച്ചത് ചേർത്ത് പച്ച മണം മാറി കുറുകുന്നത് വരെ വഴറ്റുക.അതിലേക്കു വറുത്തു വച്ച  1/2 കപ്പ്‌ ഉള്ളി കൂടി ചേർത്തിളക്കുക. ബിരിയാണി മസാലയും മുളക് പൊടിയും കസൂരി മേത്തിയും ചേർത്തിളക്കി ഒരു മിനിറ്റ് വേവിക്കുക. ഇതിൽ നിന്നും കുറച്ചു ഗ്രേവി മാറ്റി വയ്ക്കുക. ഈ ഗ്രേവിയിൽ ചോറ് ഇട്ടു മിക്സ്‌ ചെയ്യുക.

ചോറ് മിക്സ്‌ ചെയ്യുമ്പോൾ കുറച്ചു കുങ്കുമപ്പൂ  പാലിൽ മിക്സ്‌ ചെയ്തത് കൂടി മുകളിൽ തളിച്ച് കൊടുക്കുക. നല്ലൊരു ഫ്ലേവർ കൊടുക്കുവാൻ ആണിത്.

ബാക്കിയുള്ള ഗ്രേവിയിൽ കോഫ്ത ബാളുകൾ ഇട്ടു മിക്സ്‌ ചെയ്തു വയ്ക്കുക.

English Summary: Veg Parda Biryani Recipe