ഇങ്ങനെയും കടലക്കറിയോ! ഈ കൂട്ട് സ്വാദേറിയത്
പുട്ടും കടലയും എന്നു പറയുമ്പോൾ തന്നെ ഭക്ഷണപ്രേമികൾക്ക് നാവിൽ വെള്ളമൂറും. പണ്ടുമുതലേയുള്ള ജോടികളാണ് പുട്ടിന് കടല. ഇന്ന് പുട്ടിന് കൂട്ടായി ബീറും മട്ടനും ചിക്കനുമൊക്കെയായി വലിയ നിരയുണ്ട്. കടലയോളം രുചി വരില്ലെന്നാണ് ചിലരുടെ അഭിപ്രായം. പുട്ടിന് ഒപ്പം വളരെ എളുപ്പത്തിൽ കടലക്കറി തയാറാക്കിയാലോ?

പുട്ടും കടലയും എന്നു പറയുമ്പോൾ തന്നെ ഭക്ഷണപ്രേമികൾക്ക് നാവിൽ വെള്ളമൂറും. പണ്ടുമുതലേയുള്ള ജോടികളാണ് പുട്ടിന് കടല. ഇന്ന് പുട്ടിന് കൂട്ടായി ബീറും മട്ടനും ചിക്കനുമൊക്കെയായി വലിയ നിരയുണ്ട്. കടലയോളം രുചി വരില്ലെന്നാണ് ചിലരുടെ അഭിപ്രായം. പുട്ടിന് ഒപ്പം വളരെ എളുപ്പത്തിൽ കടലക്കറി തയാറാക്കിയാലോ? എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
∙കടല -1 കപ്പ്
∙ജീരകം -1/2 ടീസ്പൂൺ
∙പെരും ജീരകം -1/2 ടീസ്പൂൺ
∙കുരുമുളക് -1/2 ടീസ്പൂൺ
∙കൊത്തമല്ലി -1.5 ടേബിൾ സ്പൂൺ
∙ചുവന്ന മുളക് -3 എണ്ണം
.കശ്മീരി മുളക് -4 എണ്ണം
∙ഉള്ളി -1/2 കപ്പ്
∙തക്കാളി -1 കപ്പ്
∙തേങ്ങ -1/2 കപ്പ്
∙മഞ്ഞൾ പൊടി -1/8 ടീസ്പൂൺ
∙ഉപ്പ് - ആവശ്യത്തിന്
∙കടുക് -1/2 ടീസ്പൂൺ
∙മുളക് -2 എണ്ണം
∙വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
∙കറി വേപ്പില
ഉണ്ടാക്കുന്ന വിധം
കടല കുതിർത്തു വച്ച ശേഷം ഉപ്പിട്ടു വേവിച്ചെടുക്കുക. പാനിൽ കുറച്ചു എണ്ണയൊഴിച്ചു മുളകുകളും കറിവേപ്പിലയും ഇട്ട് വഴറ്റി എടുക്കുക. അതിലേക്കു ജീരകം,പെരുംജീരകം, കുരുമുളക് , കൊത്തമല്ലി എന്നിവ ചേർത്ത് 2 മിനിറ്റ് വറക്കുക. ഉള്ളി കൂടി ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. വഴറ്റി വരുമ്പോൾ തക്കാളി കൂടി സോഫ്റ്റ് ആകുന്നത് വരെ വഴറ്റുക. തേങ്ങ കൂടി ചേർത്ത് 2 മിനിറ്റ് വഴറ്റുക. കുറച്ചു മഞ്ഞൾ പൊടി കൂടി ചേർത്ത് ഒന്നു വഴറ്റിയ ശേഷം തണുക്കുവാൻ വയ്ക്കുക.
തണുത്ത ശേഷം ഈ കൂട്ട് അരച്ചെടുക്കുക.വേവിച്ചു വച്ച കടലയിലേക്ക് ഈ മിക്സ് ചേർത്ത് 10 മിനിട്ടോളം ചെറു തീയിൽ വേവിക്കുക.തീ കെടുത്തിയ ശേഷം കടുകും മുളകും കറിവേപ്പിലയും കൂടി വറുത്തിട്ടാൽ അടിപൊളി കടലകറി റെഡി. ഈ കൂട്ട് ഉപയോഗിച്ചു കടല മാത്രമല്ല കൂൺ, ഗ്രീൻ പീസ്, ഉരുളകിഴങ്ങ്, മിക്സഡ് വെജിറ്റബിൾ കറി എന്നിവയും ഉണ്ടാക്കാം.
English Summary: Kadala Curry Recipe