ഇൗ പാൽ കർക്കടക കഞ്ഞി പോലെ പ്രധാനമാണ്; രുചിക്കൊപ്പം ആരോഗ്യവും
കർക്കടക മാസത്തിലെ മഴ വിതയ്ക്കുന്ന രോഗങ്ങളെ ചെറുക്കാൻ നമ്മുടെ ശരീരത്തിനെ പ്രാപ്തമാക്കുന്ന ഒന്നാണ് ഉലുവ പാൽ. ശരീരത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ദിനചര്യകളിൽ നിന്നും ലഭിക്കുന്ന രോഗപ്രതിരോധശക്തി ഒരു മനുഷ്യന്റെ ആരോഗ്യത്തിൽ മുഖ്യപങ്കുവഹിക്കുന്ന ഒന്നാണ്. വളരെ കുറച്ച് ചേരുവകൾ വച്ച് സ്വാദിഷ്ടമായ ഈ

കർക്കടക മാസത്തിലെ മഴ വിതയ്ക്കുന്ന രോഗങ്ങളെ ചെറുക്കാൻ നമ്മുടെ ശരീരത്തിനെ പ്രാപ്തമാക്കുന്ന ഒന്നാണ് ഉലുവ പാൽ. ശരീരത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ദിനചര്യകളിൽ നിന്നും ലഭിക്കുന്ന രോഗപ്രതിരോധശക്തി ഒരു മനുഷ്യന്റെ ആരോഗ്യത്തിൽ മുഖ്യപങ്കുവഹിക്കുന്ന ഒന്നാണ്. വളരെ കുറച്ച് ചേരുവകൾ വച്ച് സ്വാദിഷ്ടമായ ഈ ഉലുവാപ്പാൽ എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.
•ഉലുവ - 3 ടേബിൾ സ്പൂൺ
•പനം ചക്കര - 250 ഗ്രാം
•വെള്ളം - അരക്കപ്പ്
•തേങ്ങാപ്പാൽ - 1 കപ്പ്
തയാറാക്കുന്ന വിധം
•ഉലുവ നന്നായി കഴുകിയശേഷം വെള്ളത്തിൽ കുതിരാനായി ഇടാം. 7 മണിക്കൂർ കുതിർന്ന ഉലുവ കുക്കറിൽ മൂന്ന് വിസിൽ വേവിച്ചെടുക്കുക.
•പനംചക്കര അരക്കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയതിനു ശേഷം അരിച്ച് മാറ്റിവയ്ക്കാം. തേങ്ങാപ്പാൽ കൂടെ ശരിയാക്കി വയ്ക്കാം.
•വേവിച്ച ഉലുവ തണുത്തതിന് ശേഷം മിക്സിയുടെ വലിയ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് പനംചക്കര ഉരുക്കിയത് കൂടി ഒഴിച്ചു കൊടുക്കാം. നന്നായി അരച്ചതിനു ശേഷം തേങ്ങാപ്പാൽ കൂടി ചേർത്ത് ഒന്നുകൂടി അരച്ചെടുക്കാം. സ്വാദിഷ്ടമായ ഉലുവ പാൽ റെഡി.
English Summary: fenugreek milk recipe