തേങ്ങയും ശർക്കരയും കശുവണ്ടിപ്പരിപ്പുെമാക്കെ ചേർന്ന അവൽ വിളയിച്ചത് രുചിയേറിയതാണ്. നാലുമണിപലഹാരമായി കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്നതാണ് ഇൗ മധുരപലഹാരം. സിംപിളായി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ അവൽ - 2 കപ്പ് തേങ്ങ - 2 കപ്പ് ശർക്കര - 200 ഗ്രാം വെള്ളം - 1/2 കപ്പ് ഏലക്ക –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേങ്ങയും ശർക്കരയും കശുവണ്ടിപ്പരിപ്പുെമാക്കെ ചേർന്ന അവൽ വിളയിച്ചത് രുചിയേറിയതാണ്. നാലുമണിപലഹാരമായി കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്നതാണ് ഇൗ മധുരപലഹാരം. സിംപിളായി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ADVERTISEMENT

ചേരുവകൾ

അവൽ - 2 കപ്പ്

ADVERTISEMENT

തേങ്ങ - 2 കപ്പ്

ശർക്കര - 200 ഗ്രാം

വെള്ളം - 1/2 കപ്പ്

ഏലക്ക – 3

ADVERTISEMENT

ജീരകം - 1/4 ടീസ്പൂൺ

തേങ്ങ കൊത്ത് - 1 ടേബിൾസ്പൂൺ

കശുവണ്ടിപ്പരിപ്പ് - 15 

കടലപ്പരിപ്പ് - 2 ടേബിൾസ്പൂൺ

ഉണക്കമുന്തിരി - 1 ടേബിൾസ്പൂൺ

എള്ള് - 1 ടേബിൾസ്പൂൺ

നെയ്യ് - 1 ടേബിൾസ്പൂൺ

ശർക്കര 1/2 കപ്പ് വെള്ളത്തിൽ ഉരുക്കുക...

ഏലയ്ക്കയും ജീരകവും കുറച്ച് പഞ്ചസാരയും ചേർത്ത് പൊടിക്കുക. കട്ടിയുള്ള ഒരു പാനിൽ തേങ്ങ ചേർത്ത് ഉയർന്ന തീയിൽ 5 മിനിറ്റ് വഴറ്റുക. തേങ്ങയിൽ ഉരുക്കിയ ശർക്കര ചേർക്കുക. ശർക്കര വറ്റി വരുന്നത് വരെ വഴറ്റണം. ഇതിലേക്ക് അവൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഏലയ്ക്ക, ജീരകപ്പൊടി എന്നിവ ചേർക്കുക.  കുറഞ്ഞ തീയിൽ 3 മിനിറ്റ് നന്നായി ഇളക്കുക.

ഒരു  പാനിൽ നെയ്യ് ചേർത്ത് തേങ്ങാ കഷണങ്ങൾ, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ഓരോന്നായി വറത്തു മാറ്റി വെക്കുക... ശേഷം പൊട്ടുകടല, എള്ള് എന്നിവ കൂടെ നെയ്യിൽ വറുത്ത് ചേർക്കുക. വറുത്തു വച്ചത് അവലിൽ ചേർത്ത് നന്നായി ഇളക്കുക. നന്നായി തണുത്തുകഴിഞ്ഞാൽ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ആരോഗ്യകരമായ ലഘുഭക്ഷണം തയാറാണ്

English Summary: Aval Vilayichath  A Healthy snack