നിലക്കടല കൊണ്ട് ഇങ്ങനെയൊരു വിഭവമോ? കുട്ടികൾക്ക് നൽകാം ഈ നാലുമണിപലഹാരം
കുട്ടികൾ സ്കൂളിൽ നിന്നു വരുമ്പോൾ എന്ത് കഴിക്കാൻ കൊടുക്കും എന്ന് ഓരോ ദിവസവും ആലോചിക്കുന്നവരല്ലേ നമ്മളൊക്കെ. അതിനുപറ്റിയ അടിപൊളി വിഭവമാണ് പരിചയപ്പെടുത്തുന്നത്. ഒരുപാട് പോഷകഗുണങ്ങൾ അടങ്ങിയ നിലക്കടല കൊണ്ടുള്ള ഒരു വിഭവം. ആവശ്യമായ സാധനങ്ങൾ നിലക്കടല - ഒരു കപ്പ് വെള്ളം രണ്ടു കപ്പ് ഉപ്പ് -

കുട്ടികൾ സ്കൂളിൽ നിന്നു വരുമ്പോൾ എന്ത് കഴിക്കാൻ കൊടുക്കും എന്ന് ഓരോ ദിവസവും ആലോചിക്കുന്നവരല്ലേ നമ്മളൊക്കെ. അതിനുപറ്റിയ അടിപൊളി വിഭവമാണ് പരിചയപ്പെടുത്തുന്നത്. ഒരുപാട് പോഷകഗുണങ്ങൾ അടങ്ങിയ നിലക്കടല കൊണ്ടുള്ള ഒരു വിഭവം.
ആവശ്യമായ സാധനങ്ങൾ
നിലക്കടല - ഒരു കപ്പ്
വെള്ളം രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ - രണ്ട് ടീസ്പൂൺ
കടുക് - അര ടീസ്പൂൺ
ഉഴുന്നുപരിപ്പ് - ഒരു ടീസ്പൂൺ
പച്ചമുളക് - രണ്ടുമൂന്നെണ്ണം
കറിവേപ്പില - ഒരു തണ്ട്
തേങ്ങ ചിരകിയത് - കാൽ കപ്പ്പാകം ചെയ്യുന്ന വിധം
പ്രഷർ കുക്കറിൽ കടലയും വെള്ളവും പാകത്തിന് ഉപ്പു ചേർത്ത് നാലു വിസിൽ വരുന്നതുവരെ വേവിക്കുക. പ്രഷർ പോയിക്കഴിഞ്ഞു വെള്ളം ഊറ്റി വയ്ക്കുക.ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു ഉഴുന്നുപരിപ്പ് ചേർത്ത് മൂപ്പിക്കുക. ശേഷം പച്ചമുളക് ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കടല ചേർത്തിളക്കി അല്പനേരം കഴിഞ്ഞ് തേങ്ങയും ചേർത്ത് നന്നായി ഇളക്കുക. പീനട്ട് സ്റ്റിർ ഫ്രൈ തയാർ. എളുപ്പത്തിൽ ഒരു നാലുമണി പലഹാരം തയാറായില്ലേ.
English Summary: Readers Recipe Peanut stir fry