മധുരപ്രിയർക്ക് മാത്രമല്ല, മിക്കവർക്കും കേക്ക് ഇഷ്ടമാണ്. പല ഫ്ളേവറിലുള്ളവ ഇന്ന് വിപണിയിൽ ലഭ്യമാണ്. പിറന്നാളിന് പല ഭാവത്തിലും രുചിയിലും നിറഞ്ഞ കേക്കുകളാണ് റെഡിയാകുന്നത്. ഹോംമെയ്ഡ് കേക്കുകളാണ് ഏറെ പ്രിയം. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ട്രെൻഡായ ഒന്നാണ് ഡ്രീം കേക്ക്. കാഴ്ചയിൽ മാത്രമല്ല രുചിയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരപ്രിയർക്ക് മാത്രമല്ല, മിക്കവർക്കും കേക്ക് ഇഷ്ടമാണ്. പല ഫ്ളേവറിലുള്ളവ ഇന്ന് വിപണിയിൽ ലഭ്യമാണ്. പിറന്നാളിന് പല ഭാവത്തിലും രുചിയിലും നിറഞ്ഞ കേക്കുകളാണ് റെഡിയാകുന്നത്. ഹോംമെയ്ഡ് കേക്കുകളാണ് ഏറെ പ്രിയം. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ട്രെൻഡായ ഒന്നാണ് ഡ്രീം കേക്ക്. കാഴ്ചയിൽ മാത്രമല്ല രുചിയിലും സൂപ്പറാണ് ഇൗ കേക്ക്. ഇതെങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ത്തങ്ങ കൊണ്ട് മൊരിഞ്ഞ പൊറോട്ട! അതിശയിച്ച് ഭക്ഷണപ്രേമികൾ

ADVERTISEMENT

ചേരുവകൾ

ചോക്ലേറ്റ് കേക്ക്

മൈദ/ഗോതമ്പു മാവ് -1 കപ്പ്‌

കോക്കോ പൗഡർ -1/2 കപ്പ്‌

ADVERTISEMENT

പഞ്ചസാര-1 കപ്പ്‌

ഓയിൽ -1/4 കപ്പ്‌

തൈര് -1/2 കപ്പ്‌

വാനില എസൻസ് -1 ടീസ്പൂൺ

ADVERTISEMENT

ബേക്കിങ് പൗഡർ -1 ടീസ്പൂൺ

ബേക്കിങ് സോഡാ -1/2 ടീസ്പൂൺ

ഉപ്പ് ഒരു നുള്ള്

നേരിയ ചൂട് വെള്ളം -1/2 കപ്പ്‌

മുട്ട -1

ചോക്ലേറ്റ് മൂസ്

വിപിങ്  ക്രീം -1 കപ്പ്‌

ചോക്ലേറ്റ് മെൽറ്റ് ചെയ്തതോ കോക്കോ പൗഡറോ -4 ടേബിൾസ്പൂൺ

ചോക്ലേറ്റ് ഗനാഷ്

ഡാർക്ക്‌ ചോക്ലേറ്റ് -150 ഗ്രാം

വിപിങ് ക്രീം -200 ml

ബട്ടർ -ചെറിയ പീസ്

പ്ലെയിൻ ചോക്ലേറ്റ് മെൽറ്റ് ചെയ്തത് -1 കപ്പ്‌

നട്സ് -2 ടേബിൾസ്പൂൺ

കോക്കോ പൗഡർ -3 ടേബിൾസ്പൂൺ

ഉണ്ടാക്കുന്ന രീതി

ചോക്ലേറ്റ് കേക്ക്

തന്നിരിക്കുന്ന ചേരുവകൾ എലാം ചേർത്തിളക്കി കേക്ക് പാനിൽ ബാക്കിങ് പേപ്പറിട്ടു 180ഡിഗ്രിയിൽ 45 മിനിറ്റ് ബെയ്ക്ക് ചെയ്യുക. ചൂടാറിയ ശേഷം രണ്ടു ലയർ ആയി മുറിച്ചു ഒരു ലയർ സെറ്റ് ചെയ്യാൻ പോകുന്ന പാത്രത്തിൽ വയ്ക്കുക ചോക്ലേറ്റ് ചേർത്ത പാൽ ഒഴിക്കുക. ഇതിന്റെ മീതെ ചോക്ലേറ്റ് മൂസ് (വിപ്പിംഗ് ക്രീം ബീറ്റ് ചെയ്തു ചോക്ലേറ്റ് അഥവാ കോക്കോ പൗഡർ ചേർത്ത് അടിക്കുക ) സ്പ്രെഡ് ചെയ്തു പത്തു മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

ഈ സമയം ചോക്ലേറ്റ് ഗനാഷ് തയാറാക്കുക. അതിനായി തന്നിരിക്കുന്ന ചോക്ലേറ്റ് ഗനാഷിന്റെ രണ്ടാമത്തെ ചേരുവകൾ ഒരുമിച്ചു ചൂടാക്കി മെൽറ്റ് ചെയുക. തയാറായ ഗനാഷ് മൂസ് ലേയർന്നു മീതെ സ്പ്രെഡ് ചെയ്തു നട്സ് പൊട്ടിച്ചിട്ടു ഒന്നൂടെ പത്തു മിനുട്ട് ഫ്രിജിൽ വയ്ക്കുക. അതിനു ശേഷം മെൽറ്റ് ചെയ്ത ചോക്ലേറ്റ് സ്പ്രെഡ് ചെയുക. കോക്കോ പൗഡർ അരിപ്പയിലൂടെ മേലെ തൂവി കൊടുക്കുക. 30 മിനുട്ട് മിനിമം ഫ്രിജിൽ വച്ച് വേണം കഴിക്കാൻ. വീട്ടിൽ തന്നെ അടിപൊളി ഡ്രീം കേക്ക് തയാർ.

English Summary: Easy Perfect 5 in 1 Torte Cake