തൂശനിലയിൽ സദ്യ വിളമ്പുമ്പോൾ വെള്ളരിയ്ക്ക പച്ചടിയും ബീറ്റ്റൂട്ട് പച്ചടി നിർബന്ധമാണ്. ഇലയുടെ കോണിൽ റോസ് നിറത്തിലുള്ള കറി കാഴ്ചയിൽ മാത്രമല്ല രുചിയിലും സൂപ്പറാണ്. തൈറ് ചേർത്ത പച്ചടി വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാം. വെറും 10 മിനിറ്റിൽ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ചേരുവകൾ ബീറ്റ്റൂട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൂശനിലയിൽ സദ്യ വിളമ്പുമ്പോൾ വെള്ളരിയ്ക്ക പച്ചടിയും ബീറ്റ്റൂട്ട് പച്ചടി നിർബന്ധമാണ്. ഇലയുടെ കോണിൽ റോസ് നിറത്തിലുള്ള കറി കാഴ്ചയിൽ മാത്രമല്ല രുചിയിലും സൂപ്പറാണ്. തൈറ് ചേർത്ത പച്ചടി വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാം. വെറും 10 മിനിറ്റിൽ എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ADVERTISEMENT

ചേരുവകൾ 

ബീറ്റ്റൂട്ട് -ഒരെണ്ണം (വലുത്)

പച്ചമുളക് - 2 എണ്ണം 

ഇഞ്ചി -ഒരു ചെറിയ കഷ്ണം 

ADVERTISEMENT

ചിരകിയ തേങ്ങ -- 1 കപ്പ് 

തൈര്  -1 കപ്പ് 

ജീരകം -കാൽ ടീസ്പൂൺ 

കടുക് ചതച്ചത് -അര ടീസ്പൂൺ 

ADVERTISEMENT

കടുക് -അര ടീസ്പൂൺ 

വറ്റൽ മുളക് -3 എണ്ണം 

കറി വേപ്പില 

വെളിച്ചെണ്ണ 

ഉപ്പ് 

വെള്ളം 

തയാറാക്കുന്ന വിധം

ഒരു വലിയ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക .ഗ്രേറ്റ് ചെയ്ത ബീറ്റ്‌റൂട്ടും ഒരു പച്ചമുളകും ആവശ്യത്തിന് ഉപ്പും കാൽ കപ്പ് വെള്ളവും ചേർത്ത് ബീറ്റ്റൂട്ട് വേവിക്കാൻ വയ്ക്കുക .ശേഷം ഇതിലേക്കുള്ള നാളികേരം അരച്ചെടുക്കാം,അതിനായി ഒരു മിക്സി ജാറിലേക്കു ഒരു കപ്പ് നാളികേരം ചിരകിയതും ,ഒരു പച്ചമുളക് ,ഒരു ചെറിയ കഷ്ണം ഇഞ്ചി ,കാൽ ടീസ്പൂൺ ജീരകം ആവശ്യത്തിനുള്ള വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

വേവിച്ചെടുത്ത ബീറ്ററൂട്ടിലേക്കു നാളികേരം അരച്ചതും കടുക് ചതച്ചതും  ചേർത്ത് മിക്സ് ചെയ്യുക .ഇനി പച്ചടിയിലെ വെള്ളം നന്നായി വറ്റി വരുമ്പോൾ ഒരു കപ്പ് തൈര് ഉടച്ചതും കൂടി ചേർത്ത് മിക്സ് ചെയ്യാം .തൈര് നന്നായി ചൂടായാൽ പച്ചടി സ്റ്റൗവിൽ നിന്നും മാറ്റാം .ഇനി ഒരു ചെറിയ പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് പച്ചടിയിലേക്കു താളിച്ചൊഴിക്കാം .അപ്പോൾ സ്വാദിഷ്ടമായ ബീറ്റ്റൂട്ട് പച്ചടി തയാർ.

English Summary: Easy Beetroot Pachadi