ഉഴുന്ന് ചേർക്കാതെ മയമുള്ള ദോശ ഉണ്ടാക്കാം; ആർക്കും ഇഷ്ടമാകും
ദോശയും സാമ്പാറും ചമ്മന്തിയുമൊക്കെ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഭക്ഷണമാണ്. അരിയും ഉഴുന്നും അരച്ച്, മാവ് നല്ലതുപോലെ പൊങ്ങി വരുമ്പോൾ തന്നെ മനസ്സിലാക്കാം മയമുള്ള ദോശ തന്നെ തയാറാക്കാമെന്നു. ഇനി ഉഴുന്നിന് പകരം ചെറുപയർ ചേർത്ത് അടിപൊളി ദോശ ഉണ്ടാക്കിയാലോ? ആരോഗ്യത്തിനും ഏറെ ഗുണകരമായ ഹെൽത്തിയും

ദോശയും സാമ്പാറും ചമ്മന്തിയുമൊക്കെ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഭക്ഷണമാണ്. അരിയും ഉഴുന്നും അരച്ച്, മാവ് നല്ലതുപോലെ പൊങ്ങി വരുമ്പോൾ തന്നെ മനസ്സിലാക്കാം മയമുള്ള ദോശ തന്നെ തയാറാക്കാമെന്നു. ഇനി ഉഴുന്നിന് പകരം ചെറുപയർ ചേർത്ത് അടിപൊളി ദോശ ഉണ്ടാക്കിയാലോ? ആരോഗ്യത്തിനും ഏറെ ഗുണകരമായ ഹെൽത്തിയും ടേസ്റ്റിയും ആയ ദോശ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
ചെറുപയർ പരിപ്പ് - 1 കപ്പ്
പച്ചരി - 1/2 കപ്പ്
ചുവന്ന മുളക് -3 എണ്ണം
കശ്മീരി മുളക് -3 എണ്ണം
തേങ്ങ -1/2 കപ്പ്
ഉള്ളി -1/2 കപ്പ്
പച്ചമുളക് -2 എണ്ണം
ഇഞ്ചി -1 ഇഞ്ച് വലുപ്പത്തിൽ
ജീരകം -1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില
തയാറാക്കുന്ന വിധം
ചെറുപയർ പരിപ്പും പച്ചരിയും ചുവന്ന മുളകും കഴുകിയ ശേഷം രണ്ടു മണിക്കൂർ കുതിർക്കുക. രണ്ടു മണിക്കൂറിനു ശേഷം ഉപ്പും ചേർത്ത് കുറച്ചു തരിയോടു കൂടി അരച്ചെടുക്കുക. അതിലേക്കു തേങ്ങയും ഉള്ളിയും പച്ചമുളകും ഇഞ്ചിയും ജീരകവും കറിവേപ്പിലയും ചതച്ചു ചേർക്കുക.
ദോശക്കല്ല് ചൂടാകുമ്പോൾ ദോശ പരത്തി എണ്ണയോ നെയ്യോ മുകളിൽ തൂവി അടച്ചു വച്ചു ചുട്ടെടുക്കുക. ചട്നി, സാമ്പാർ എന്നിവയ്ക്കൊപ്പം കഴിക്കാം. തൈര് ചേർത്തുള്ള സലാഡിനൊപ്പവും കഴിക്കാം.
English Summary: Cherupayar Dosa Recipe