ഇത് വെറൈറ്റിയാണ്! ബാക്കി വന്ന ചോറ് കൊണ്ടൊരു ഐറ്റം
ചോറിന്റെ കൂടെ അധികം കറികൾ ഇല്ലെങ്കിലും പപ്പടവും ചമ്മന്തിയുമൊക്കെ ഉണ്ടെങ്കിൽ കുശാലായി. ഇനി പപ്പടത്തിന് പകരം ചോറ് ബാക്കിയുണ്ടെങ്കിൽ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ചോറ് - 2 കപ്പ് മുളക് പൊടി -1.5 ടീസ്പൂൺ കായപൊടി - 1/4 ടീസ്പൂൺ എള്ള് -1/2 ടീസ്പൂൺ ജീരകം -1/2

ചോറിന്റെ കൂടെ അധികം കറികൾ ഇല്ലെങ്കിലും പപ്പടവും ചമ്മന്തിയുമൊക്കെ ഉണ്ടെങ്കിൽ കുശാലായി. ഇനി പപ്പടത്തിന് പകരം ചോറ് ബാക്കിയുണ്ടെങ്കിൽ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ചോറ് - 2 കപ്പ്
മുളക് പൊടി -1.5 ടീസ്പൂൺ
കായപൊടി - 1/4 ടീസ്പൂൺ
എള്ള് -1/2 ടീസ്പൂൺ
ജീരകം -1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചോറും മുളക് പൊടിയും ഉപ്പും കായപൊടിയും കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. കുറച്ചു കട്ടിയിൽ വേണം അരച്ചെടുക്കുവാൻ. പാത്രത്തിലേക്കു മാറ്റിയ ശേഷം ജീരകവും എള്ളും ചേർത്ത് കൊടുക്കുക.
സേവനാഴിയിൽ സ്റ്റാർ ഷേപ്പ് ഉള്ള ചില്ലിട്ടു അതിൽ ഈ ചോറ് അരച്ചത് ഇട്ടു ഉണങ്ങിയ തുണിയിൽ പിഴിഞ്ഞിടുക. സേവനാഴി ഇല്ലെങ്കിൽ ചെറുതായി നുള്ളിയിടാം. വെയിലത്ത് വച്ചു നന്നായി ഉണക്കി എടുക്കുക.ഇത് എയർ ടൈറ്റ് ബോക്സിൽ ആക്കി വച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം.ചൂടായ എണ്ണയിൽ വറുത്തു എടുത്തു ചോറിനൊപ്പം ഉപയോഗിക്കാം.
English Summary: Best Leftover Rice Recipes