ഇത് ഏത്തയ്ക്കയും കപ്പയും അല്ല, വെറൈറ്റി ക്രിസ്പി ചിപ്സ്
ഔഷധഗുണങ്ങളിൽ വമ്പൻ ആണ് ചേന. ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വളരെ നല്ലതാണ്. ദഹന ശക്തിയിൽ മാത്രമല്ല നിത്യജീവിതത്തിലും ചേനയ്ക്ക് പ്രഥമ സ്ഥാനമാണ്. എരിശ്ശേരി, കാളൻ, തോരൻ, അവിയൽ, അച്ചാർ എന്നിങ്ഭനെ പല വിഭവങ്ഹളും ചേന കൊണ്ട് തയാറാക്കാം. ഇതിനും പുറമേ വറുത്തോ കനലിൽ ചുട്ടോ പുഴുങ്ങിയോ കഴിക്കാം. ചേന ഇലയോ

എരിശ്ശേരി, കാളൻ, തോരൻ, അവിയൽ, അച്ചാർ എന്നിങ്ങനെ പല വിഭവങ്ങളും ചേന കൊണ്ട് തയാറാക്കാം. ഇതിനും പുറമേ വറുത്തോ കനലിൽ ചുട്ടോ പുഴുങ്ങിയോ കഴിക്കാം. ചേന ഇലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിയ്ക്കും ഗുണകരമാണ്. എന്തായാലും ഇന്ന് ഒരു ചേന ക്രിസ്പി ഫ്രൈ തയാറാക്കിയാലോ?
ചേരുവകൾ
ചേന ഒരു കഷ്ണം
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
മുളക് പൊടി അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
തയാറാക്കേണ്ട വിധം
ചേന വൃത്തിയാക്കി നുറുക്കുക. അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു കുറച്ചു നേരം വയ്ക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ അതിലേക്ക് ചേന കഷ്ണങ്ങൾ ഇട്ടുകൊടുക്കുക. തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്തെടുക്കാം. വളരെ സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ ഒരു ടേസ്റ്റി ചിപ്സ് ആണ്. ചേന ചിപ്സിന്റെ മുമ്പിൽ ഒരുവിധം എല്ലാ ചിപ്സും മാറി നിൽക്കും. അത്രയും ക്രിസ്പിയാണ്.
ചേന കൊണ്ട് ഇത്രയും വ്യത്യസ്തമായ ഒരു ഫ്രൈ – വിഡിയോ
English Summary: Nadan Ruchi Crispy Chips Yam Recipe