ഈന്തപ്പഴവും ചോക്ലേറ്റും കൊണ്ട് കൊതിപ്പിക്കും രുചിയിൽ ഒരു ക്രീമി ഡെസേർട്ട്. ഉള്ളം തണുപ്പിക്കാൻ ഈന്തപ്പഴവും ചോക്ലേറ്റും കൊണ്ട് ഒരു ഡെസേർട്ട് ആയാലോ! വീട്ടിൽ വിരുന്നുകാർ വരുമ്പോൾ ഭക്ഷണത്തിനുശേഷം ഈ ഡെസേർട്ട് നൽകാവുന്നതാണ്. രുചി മാത്രമല്ല കാണാനും ഗംഭീരം. ഒരിക്കൽ രുചിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈന്തപ്പഴവും ചോക്ലേറ്റും കൊണ്ട് കൊതിപ്പിക്കും രുചിയിൽ ഒരു ക്രീമി ഡെസേർട്ട്. ഉള്ളം തണുപ്പിക്കാൻ ഈന്തപ്പഴവും ചോക്ലേറ്റും കൊണ്ട് ഒരു ഡെസേർട്ട് ആയാലോ! വീട്ടിൽ വിരുന്നുകാർ വരുമ്പോൾ ഭക്ഷണത്തിനുശേഷം ഈ ഡെസേർട്ട് നൽകാവുന്നതാണ്. രുചി മാത്രമല്ല കാണാനും ഗംഭീരം. ഒരിക്കൽ രുചിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഈ മധുരക്കൂട്ട് എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

ആദ്യത്തെ ലെയർ ഉണ്ടാക്കുന്നതിനായി

ഈന്തപ്പഴം - 200 ഗ്രാം

ചൂട് പാൽ - 1 കപ്പ്

ഡേറ്റ് സിറപ്പ് - 1 ടേബിൾസ്പൂൺ

ADVERTISEMENT

പാൽ - 1/2 കപ്പ്

കൊക്കോ പൗഡർ - 1 ടേബിൾസ്പൂൺ

ഡാർക്ക് ചോക്ലേറ്റ് - 60 ഗ്രാം

രണ്ടാമത്തെ ലെയർ ഉണ്ടാക്കുന്നതിനായി

ADVERTISEMENT

പാൽ - 3 ടേബിൾ സ്പൂൺ, 2 കപ്പ്

കോൺഫ്ലവർ - 2 ടേബിൾ സ്പൂൺ

പാൽപ്പൊടി - 18 ഗ്രാം

പഞ്ചസാര - 1/4 കപ്പ്

വാനില എസൻസ് - 1 ടീസ്പൂൺ

ഉപ്പ് - 1/4 ടീസ്പൂൺ

വൈറ്റ് ചോക്ലേറ്റ് - 60 ഗ്രാം

മിൽക്ക് മെയ്ഡ് - 1/4 കപ്പ്

ഉപ്പില്ലാത്ത വെണ്ണ - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ കുരുകളഞ്ഞ ഈന്തപ്പഴം എടുത്ത് അതിലേക്ക് ചൂട് പാൽ ഒഴിച്ച് 10 മിനിറ്റ് നേരം കുതിർത്തു വയ്ക്കാം. ഇനി ഇത് മിക്സിയുടെ ഒരു ജാറിലേക്ക് ഇട്ട് അതിലേക്ക് ഡേറ്റ് സിറപ്പും ഒഴിച്ച് അടിച്ചെടുക്കുക. ഒരു സോസ്പാനിൽ പാലൊഴിച്ച് അതിലേക്ക് കൊക്കോ പൗഡർ ഇട്ട് ചെറിയ തീയിൽ ചൂടാക്കുക. ചൂടായി കഴിഞ്ഞാൽ അതിലേക്ക് ഡാർക്ക് ചോക്ലേറ്റ് ചേർത്ത് ഉരുക്കി എടുക്കാം. ഇതിലേക്ക് ഇനി നേരത്തെ അടിച്ചു വച്ച ഈന്തപ്പഴം മിശ്രിതം ചേർത്തു കട്ടിയാവുന്നതുവരെ ചൂടാക്കി എടുക്കാം. ഇനി ഇത് ചൂടാറിയ ശേഷം ഒരു ഡെസേർട്ട് ഗ്ലാസ്സിലോ പാത്രത്തിലോ പകുതി വരെ മാത്രം ഒഴിച്ച് ഒരു മണിക്കൂർ നേരം ഫ്രിജിൽ വച്ച് തണുപ്പിച്ച് എടുക്കാം.

അടുത്ത ലെയർ ഉണ്ടാക്കുന്നതിനായി ഒരു സോസ്പാനിൽ പാൽ, പഞ്ചസാര, പാൽപ്പൊടി എന്നിവ ചേർത്ത് കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച്ച ശേഷം ചെറുതീയിൽ ചൂടാക്കി എടുക്കുക. എസൻസ് കൂടി ചേർത്തു കൊടുക്കാം. ഒരു പാത്രത്തിൽ കോൺഫ്ലവർ എടുത്ത് അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ പാലൊഴിച്ച് കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച്ച ശേഷം ഇത് സോസ്പാനിലേക്ക് ഒഴിച്ച് കൊടുക്കാം. ഇനി ഇത് ചെറുതായി കട്ടിയാകുന്നത് വരെ ഇളക്കി കൊടുത്തശേഷം വൈറ്റ് ചോക്ലേറ്റ് ചേർത്ത് ഉരുക്കി എടുക്കാം. അതിനുശേഷം ഉപ്പ് ചേർത്തു കൊടുക്കാം. ഇനി ഇത് കട്ടിയായി  കഴിഞ്ഞാൽ ഇതിലേക്ക്  മിൽക്ക് മെയ്ഡും ഒരു ടീസ്പൂൺ ഉപ്പില്ലാത്ത വെണ്ണയും ചേർത്ത് കൊടുക്കാം. ഇനി ഈ മിശ്രിതം ചൂടാറിയ ശേഷം നേരത്തെ ഫ്രിജിൽ വച്ച് തണുപ്പിച്ച ഫസ്റ്റ് ലയറിന് മുകളിൽ പതുക്കെ ഒഴിച്ചു കൊടുക്കാം. ഇത് ഒരു മണിക്കൂർ നേരം ഫ്രിജിൽ വച്ച് തണുപ്പിച്ച് എടുക്കാം. അതിനുശേഷം ഇഷ്ടമുള്ള നട്സ് വച്ച് അലങ്കരിക്കാം. ഡ്രീമി ഡേറ്റ്സ് ഡെസേർട്ട് തയാറായിക്കഴിഞ്ഞു.

English Summary:

dates creamy desserts