ഇങ്ങനെ മീൻപീര കഴിച്ചിട്ടുണ്ടോ? കുടംപുളിയിട്ടു വറ്റിച്ചത് സ്പെഷലാണ്
കുടംപുളിയിട്ട് വറ്റിച്ച മീന്‍പീരയുടെ രുചി ഒന്നു വേറെ തന്നെയാണ്. സാധാരണ കൊഴുവ, മത്തി തുടങ്ങിയ ചെറു മീനുകൾ(മുള്ളിന് അധികം ബലമില്ലാത്ത മീനുകൾ) ആണ് പീര വയ്ക്കാൻ ഉത്തമം. നത്തോലി, ചൂട എന്നിങ്ങനെ പല സ്ഥലങ്ങളിൽ പല പേരുകളിലാണ് കൊഴുവ അറിയപ്പെടുന്നത്. തേങ്ങ ചതച്ചത് ചേർത്ത് വറ്റിച്ചെടുക്കുന്നത് കൊണ്ടാണ് മീൻ

കുടംപുളിയിട്ട് വറ്റിച്ച മീന്‍പീരയുടെ രുചി ഒന്നു വേറെ തന്നെയാണ്. സാധാരണ കൊഴുവ, മത്തി തുടങ്ങിയ ചെറു മീനുകൾ(മുള്ളിന് അധികം ബലമില്ലാത്ത മീനുകൾ) ആണ് പീര വയ്ക്കാൻ ഉത്തമം. നത്തോലി, ചൂട എന്നിങ്ങനെ പല സ്ഥലങ്ങളിൽ പല പേരുകളിലാണ് കൊഴുവ അറിയപ്പെടുന്നത്. തേങ്ങ ചതച്ചത് ചേർത്ത് വറ്റിച്ചെടുക്കുന്നത് കൊണ്ടാണ് മീൻ പീര വറ്റിച്ചത് എന്ന പേരിലറിയപ്പെടുന്നത്. ഇതെങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
കൊഴുവ(ചൂട) - 300 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
കുടംപുളി - 2 ചുള
വെള്ളം - 2-3 ടേബിൾസ്പൂൺ
ചിരകിയ തേങ്ങ - ½ കപ്പ്
കാന്താരി മുളക് - 10-11 എണ്ണം
വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ + 1 ടീസ്പൂൺ
ചുവന്നുള്ളി - 6-7 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
കഴുകി വൃത്തിയാക്കിയ മീനിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് തിരുമ്മി മാറ്റിവയ്ക്കാം. ഒരു പാത്രത്തിൽ കുടംപുളി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി കീറിയശേഷം ഒരു ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് കുതിർത്തു വയ്ക്കുക. ഇനി തേങ്ങയും കാന്താരിമുളകും മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായി ഒതുക്കി എടുക്കാം(നല്ലതുപോലെ അരയരുത്). ഒരു മൺചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ചുവന്നുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം.
ഇനി വെള്ളത്തിലിട്ട കുടംപുളി കുതിർത്ത് വച്ച വെള്ളത്തോട് കൂടി തന്നെ ചട്ടിയിലേക്ക് ചേർത്തു കൊടുക്കാം. ഇതിലേക്ക് ഇനി തേങ്ങ ഒതുക്കിയത് ചേർത്ത് ഒരു ടേബിൾസ്പൂൺ വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ മീൻ ചേർത്ത് കൊടുക്കാം. മീൻ വെന്ത് കഴിഞ്ഞാൽ ഉപ്പു കുറവുണ്ടെങ്കിൽ ആവശ്യത്തിനുള്ളത് ചേർത്ത ശേഷം ചട്ടിയിലെ വെള്ളം വറ്റുന്നത് വരെ ഇടത്തരം തീയിൽ വയ്ക്കാം(ഇനി സ്പൂൺ കൊണ്ട് ഇളക്കരുത്, ഇടയ്ക്ക് ചട്ടി ചുറ്റിച്ചു കൊടുത്താൽ മതി ഇല്ലെങ്കിൽ കൊഴുവ പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട്). ചട്ടിയിലെ വെള്ളം വറ്റിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്തു കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും കൂടി ചേർത്ത് ചട്ടി പതുക്കെ ഒന്ന് ചുറ്റിച്ച ശേഷം അൽപ്പനേരം അടച്ചുവയ്ക്കാം. സ്വാദിഷ്ടമായ മീൻ പീര വറ്റിച്ചത് തയാറായിക്കഴിഞ്ഞു.
*മൺചട്ടിയിൽ തയാറാക്കുന്ന മീൻ പീരയ്ക്ക് രുചിയേറും.
*മീൻ പീര എപ്പോഴും കഴിക്കുന്നതിന് കുറെ മുൻപ് ഉണ്ടാക്കി വയ്ക്കുന്നത് കറിയുടെ സ്വാദുക്കൂട്ടും.