പഴം കൂടുതൽ പഴുത്തു പോയാൽ ആർക്കും കഴിക്കാൻ ഇഷ്ടമല്ല. മിക്കപ്പോഴും കളയുകയാണ് പതിവ്. ഇനി അങ്ങനെ ചെയ്യേണ്ട, പഴം അധികം പഴുത്തുപോയാലും അടിപൊളി സ്നാക്ക് ഉണ്ടാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. പഴം മാത്രം പോരാ റാഗിപൊടിയും ഉണ്ടെങ്കിൽ കിടിലൻ നാലുമണി പലഹാരം തയാറാക്കാം. ചേരുവകൾ •നേന്ത്രപ്പഴം -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴം കൂടുതൽ പഴുത്തു പോയാൽ ആർക്കും കഴിക്കാൻ ഇഷ്ടമല്ല. മിക്കപ്പോഴും കളയുകയാണ് പതിവ്. ഇനി അങ്ങനെ ചെയ്യേണ്ട, പഴം അധികം പഴുത്തുപോയാലും അടിപൊളി സ്നാക്ക് ഉണ്ടാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. പഴം മാത്രം പോരാ റാഗിപൊടിയും ഉണ്ടെങ്കിൽ കിടിലൻ നാലുമണി പലഹാരം തയാറാക്കാം. 

ചേരുവകൾ 

ADVERTISEMENT

•നേന്ത്രപ്പഴം - 3
•നെയ്യ് - 1 ടേബിൾസ്പൂൺ
•അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ 
•റാഗിപൊടി - 1/2 കപ്പ്
•ശർക്കര - 3 അച്ച്
•വെള്ളം - 1/4 കപ്പ് 
•തേങ്ങ ചിരവിയത് - 1 കപ്പ്
•ഏലയ്ക്ക പൊടി - 3/4 ടീസ്പൂൺ
•ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം  

ADVERTISEMENT

•ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് ഇതിലേക്കു അണ്ടിപ്പരിപ്പും, നേന്ത്രപ്പഴം അരിഞ്ഞതും, റാഗിപൊടിയും ചേർത്തു നന്നായി വഴറ്റിയെടുക്കുക. തേങ്ങയും കൂടി ഇതിലേക്ക് ഇട്ട് ഒന്നുകൂടി വഴറ്റി കൊടുക്കാം. നന്നായി കുഴഞ്ഞ പരുവം ആകുമ്പോൾ ശർക്കര ഉരുക്കിയത് അരിച്ചൊഴിക്കുക. 

ഇത് കുറുകുന്ന വരെ വഴറ്റിക്കൊടുക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഏലക്ക പൊടി ചേർത്ത് കുഴച്ചു ചെറിയ ഉരുളകൾ ആക്കി ഉരുട്ടി, ചെറുതായി പരത്തി കൊടുക്കുക. ചൂടായ പാനിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ഇത് തിരിച്ചും മറിച്ചും ഇട്ട് എടുക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി. 

English Summary:

Food News, easy banana snack