പച്ചമാങ്ങ ഉണ്ടോ? എങ്കിൽ അങ്കമാലി സ്റ്റൈൽ കറി റെഡി
മാമ്പഴം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. വേനൽക്കാരത്തെ എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. പക്ഷേ പച്ചമാങ്ങയുടെ ഗുണങ്ങളെക്കുറിച്ച് പലർക്കും വലിയ ധാരണയില്ല. പച്ചമാങ്ങയിൽ പൊട്ടാസ്യം, മഗ്നീഷ്യം,ഫോസ്ഫറസ്, വിറ്റമിൻ സി , കാൽസ്യം , അയൺ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

മാമ്പഴം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. വേനൽക്കാരത്തെ എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. പക്ഷേ പച്ചമാങ്ങയുടെ ഗുണങ്ങളെക്കുറിച്ച് പലർക്കും വലിയ ധാരണയില്ല.
പച്ചമാങ്ങയിൽ പൊട്ടാസ്യം, മഗ്നീഷ്യം,ഫോസ്ഫറസ്, വിറ്റമിൻ സി , കാൽസ്യം , അയൺ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് അമിതമായി വിയർക്കുന്ന മൂലമുള്ള ക്ഷീണം അകറ്റാൻ സഹായിക്കും. വിറ്റമിൻ സി എ എന്നിവ ധാരാളം അടങ്ങിയ പച്ചമാങ്ങ രോഗ പ്രതിരോധശേഷി വർദ്ധിക്കാൻ സഹായിക്കും. പനി ,ജലദോഷം എന്നിവയെ ചെറുക്കാൻ സഹായിക്കും.വിറ്റമിൻ എ ധാരാളം അടങ്ങിയ പച്ചമാങ്ങ കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും. ഇത്രയും ഗുണങ്ങളുള്ള പച്ചമാങ്ങ കൊണ്ട് പലതരത്തിലുള്ള റെസിപ്പീസ് നമുക്ക് ഉണ്ടാക്കാം.വേനക്കാലത്ത് പച്ചമാങ്ങ ഏറ്റവും നല്ല രീതിയിൽ നമുക്ക് ഉപയോഗിക്കാം.
ചേരുവകൾ
പച്ചമാങ്ങ ഒന്ന്
സബോള രണ്ട്
ചെറിയ ഉള്ളി 10
ഇഞ്ചി ഒരു കഷണം
പച്ചമുളക് 4
കറിവേപ്പില രണ്ടു തണ്ട്
നാളികേരം ഒന്നാം പാൽ രണ്ടാം പാൽ
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
മുളകുപൊടി അര ടീസ്പൂൺ
മല്ലിപ്പൊടി അര ടീസ്പൂൺ
തയാറാക്കേണ്ട വിധം:-
മാങ്ങ,സബോള ,പച്ചമുളക്,ചെറിയ ഉള്ളി,ഇഞ്ചി,കറിവേപ്പില എല്ലാം കഴുകി വൃത്തിയാക്കി നുറുക്കി അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി , മല്ലിപ്പൊടി, ഉപ്പ് ചേർത്ത് നന്നായി തിരുമ്മി വയ്ക്കുക. കുറച്ചുനേരത്തിന് ശേഷം അതിലേക്ക് രണ്ടാം പാൽ ഒഴിച്ച് വേവിക്കുക. എല്ലാ കഷ്ണങ്ങളും നന്നായി മിക്സ് ആയാൽ ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം ഒന്നാം പാൽ ചേർക്കുക.
വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി ഒന്ന് ഫ്രൈ ആക്കി എടുക്കുക. അതിലേക്ക് കടുക്, റെഡ് ചില്ലി ,കറിവേപ്പില ചേർത്ത് വറവ് ഇടുക.വളരെ സ്വാദിഷ്ടവും പരമ്പരാഗതമായ ഒരു അങ്കമാലി മാങ്ങാക്കറിയാണ്. അങ്കമാലിയിൽ അവരുടെ കല്യാണത്തിന്റെ തലേദിവസം ഉണ്ടാക്കുന്ന വിശിഷ്ടമായ ഒരു കറിയാണ്.