രാവിലെ വ്യായാമത്തിനുശേഷം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. പയർ വർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയാണ്. അപ്പോൾ ചെറുപയർ കൊണ്ട് ഒരു സാലഡ് ഉണ്ടാക്കിയാലോ. ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. ഇതില്ലാതെ ആക്കാൻ മുളപ്പിച്ച പയറിലെ പോഷകങ്ങൾ സഹായിക്കുന്നു. അപ്പോൾ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ വ്യായാമത്തിനുശേഷം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. പയർ വർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയാണ്. അപ്പോൾ ചെറുപയർ കൊണ്ട് ഒരു സാലഡ് ഉണ്ടാക്കിയാലോ. ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. ഇതില്ലാതെ ആക്കാൻ മുളപ്പിച്ച പയറിലെ പോഷകങ്ങൾ സഹായിക്കുന്നു. അപ്പോൾ ഒരു ഹെൽത്തി സാലഡ് ആവാം. 

പ്രോട്ടീന്റെ കലവറയാണ് ചെറുപയർ. ഉപയോഗിക്കുമ്പോൾ ഇത് എല്ലാവിധത്തിലും ഇരട്ടി ഗുണം നൽകുന്നു.‌ പ്രോട്ടീനുകളുടെയും വിറ്റമിനുകളുടെയും കലവറയാണ് മുളപ്പിച്ച ചെറുപയർ. മുളപ്പിച്ച ചെറുപയർ സ്ഥിരമായി കഴിക്കുന്നത് ജീവിതശൈലി രോഗങ്ങളെയും മറ്റും ഒരു പരിധിവരെ ഇല്ലാതാക്കാൻ സഹായിക്കുന്നു. മുളപ്പിച്ച പയറിൽ ഫൈബർ വിറ്റമിനുകൾക്ക് പുറമേ നിരവധി ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണം ശരീരത്തിലെ ആന്റി ഓക്സിജൻഡുകളുടെയും വിറ്റമിൻ സിയുടെയും അളവ് വർദ്ധിപ്പിക്കുന്നു.

ADVERTISEMENT

ഇത് പ്രതിരോധശേഷി ഉയർത്തുന്നതിനും ശരീരത്തെ വിഷവിമുക്തമാക്കുന്നതിനും സഹായിക്കുന്നു. മുളപ്പിച്ച പയറിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട് ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. വിളർച്ചയുടെ ലക്ഷണങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ഇതിലൂടെ സാധിക്കും. അകാല വാർദ്ധക്യം തടയുന്ന നിരവധി ആന്റിഓക്സിഡന്റുകൾ മുളപ്പിച്ച പയറിലുണ്ട്. ഹൃദയ ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണം ചെയ്യുന്ന ഭക്ഷണമാണ് മുളപ്പിച്ച ചെറുപയർ. ആർത്തവ വേദനയ്ക്ക് പരിഹാരം കാണാൻ സഹായിക്കുന്ന മാർഗങ്ങളിൽ വളരെയധികം പ്രകൃതിദത്തം ആയിട്ടുള്ള ഒന്നാണ് മുളപ്പിച്ച ചെറുപയർ. വിറ്റമിൻ ബി വി സിക്സ് ആണ് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്.

ചിലർക്ക് ദഹിക്കാൻ പ്രയാസം ഉണ്ടാവും.വളരെ കുറച്ചു കഴിക്കുക ഇഞ്ചി ജീരകം ഒക്കെ ചേർത്ത് നാരങ്ങ നീരൊക്കെ ചേർത്ത് ഉപയോഗിക്കാം. ഒരു പിടി കഴിക്കുന്നതാണ് എപ്പോഴും നല്ലത്. മുളപ്പിക്കുന്നത് കൊണ്ട് അതിൽ ചീത്ത ബാക്ടീരിയകളും വളരാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് അത് എപ്പോഴും ഒന്ന് ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ ഒന്ന് വേവിച്ച് എടുക്കുക.

ചേരുവകൾ

ചെറുപയർ മുളപ്പിച്ചത് ഒന്ന്

ADVERTISEMENT

കുക്കുംബർ 1

സവോള ഒന്ന്

പച്ചമുളക് രണ്ടെണ്ണം

ഇഞ്ചി ഒരു കഷണം

ADVERTISEMENT

ഉപ്പ് പാകത്തിന്

കുരുമുളക് പൊടി ഒരു കാൽ സ്പൂൺ

ജീരക പൊടി ഒരു കാൽ ടീസ്പൂൺ

ചെറുനാരങ്ങ ഒന്ന്

തയാറാക്കുന്ന വിധം

ആദ്യം ചെറുപയർ മുളപ്പിക്കുക.ചെറുപയർ,സവാള,കുക്കുംബർ,ഇഞ്ചി,കുരുമുളകുപൊടി,ജീരകപ്പൊടി,ഉപ്പ് എല്ലാം നന്നായി മിക്സ് ചെയ്യുക.അതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞു ചേർക്കുക.നല്ലൊരു ഹെൽത്തി സാലഡാണ്.നമ്മളെ വളരെ ശാന്തമായി ഇരിക്കാൻ സഹായിക്കുന്ന ഒരു വണ്ടർഫുൾ സാലഡ്.

English Summary:

Healthy Salad Recipe