കസ്റ്റാർഡ് പൗഡർ ചേർക്കാത്ത പുഡ്ഡിങ്; പഴങ്ങളുടെ രുചിയിൽ
കുട്ടികൾ വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും ഈ ഹെൽത്തി ഫ്രൂട്ട് പുഡ്ഡിങ്. കസ്റ്റാർഡ് പൗഡർ ചേർക്കാതെ പ്രകൃതിദത്തമായ കൂവപ്പൊടി ചേർത്ത് ഉണ്ടാക്കുന്ന ഈ പുഡ്ഡിങ് എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്. തേനും ഫ്രൂട്ട്സും ചേർക്കുന്നതിനാൽ വളരെ കുറഞ്ഞ അളവിൽ (അതും വേണമെങ്കിൽ മാത്രം) പഞ്ചസാര ചേർത്താൽ

കുട്ടികൾ വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും ഈ ഹെൽത്തി ഫ്രൂട്ട് പുഡ്ഡിങ്. കസ്റ്റാർഡ് പൗഡർ ചേർക്കാതെ പ്രകൃതിദത്തമായ കൂവപ്പൊടി ചേർത്ത് ഉണ്ടാക്കുന്ന ഈ പുഡ്ഡിങ് എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്. തേനും ഫ്രൂട്ട്സും ചേർക്കുന്നതിനാൽ വളരെ കുറഞ്ഞ അളവിൽ (അതും വേണമെങ്കിൽ മാത്രം) പഞ്ചസാര ചേർത്താൽ മതി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
പാൽ - 1.5 ലിറ്റർ
കൂവപ്പൊടി -2 -3 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
പഞ്ചസാര - 4 ടേബിൾ സ്പൂൺ
വാനില എസൻസ് - 1/2 ടീസ്പൂൺ
ചെറുപഴം - 2 എണ്ണം
ആപ്പിൾ - 1എണ്ണം
മാതളം- 1 എണ്ണം
ഈന്തപ്പഴം - 10 എണ്ണം
തേൻ - 4 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു ബൗളിൽ കൂവപ്പൊടി ഇട്ട് അതിലേക്ക് രണ്ട് സ്പൂൺ പാൽ ഒഴിച്ച് നന്നായി മിക്സ് ചെയ്തു വയ്ക്കുക. ഇനി ബാക്കി പാൽ വലിയൊരു പാത്രത്തിൽ ഒഴിച്ച് തിളക്കാൻ വയ്ക്കുക. പാൽ ചെറുതായി ചൂടാവുമ്പോൾ കൂവപ്പൊടി പാലിൽ കലക്കിയ മിശ്രിതം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കളറിനായി ഒരു നുള്ള് മഞ്ഞൾപൊടിയും ചേർക്കാം. ഇനി ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി തിളക്കുന്നത് വരെ ഇളക്കി കൊടുക്കുക.
തിളച്ചശേഷം വാനില എസൻസ് ചേർത്ത് തീ ഓഫ് ചെയ്യുക. ഈ മിശ്രിതം ചൂടാറാൻ വയ്ക്കുക. ഒരുക്കി വെച്ച പഴങ്ങൾ ചെറുതായി മുറിക്കുക. ഈന്തപ്പഴവും കുരുകളഞ്ഞ് മുറിച്ചുവയ്ക്കുക. ഇനി ഗ്ലാസുകളിൽ പഴങ്ങളും ഈന്തപ്പഴവും പാൽമിശ്രിതവും ലെയറുകളായി ചേർത്ത് മുകളിൽ തേനും ഒഴിച്ച് ഫ്രിജിൽ തണുപ്പിക്കാൻ അരമണിക്കൂർ വയ്ക്കുക. സ്വാദിഷ്ടവും ആരോഗ്യപ്രദമായ ഫ്രൂട്ട് പുഡിങ് തയാർ. ഇതൊരു നല്ല ഡെസേർട്ട് ആയും കഴിക്കാം.