കൊഞ്ച്, ചെമ്മീൻ എന്നീ വിഭവങ്ങൾ ചിലർക്ക് അലർജി ഉണ്ടാക്കുമെങ്കിലും മറ്റുപലർക്കു ഒരുപാട് ഇഷ്ടമാണ്. തീയലും റോസ്റ്റും ഫ്രൈയുമൊക്കെയാണ് മിക്കവരും തയാറാക്കുന്നത്. വ്യത്യസ്ത രുചിക്കൂട്ടിൽ ചെമ്മീൻ തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. ചേരുവ ചെമ്മീൻ - 35-40 എണ്ണം മുളകുപൊടി - 1 ടേബിൾസ്പൂണ് കുരുമുളകുപൊടി -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊഞ്ച്, ചെമ്മീൻ എന്നീ വിഭവങ്ങൾ ചിലർക്ക് അലർജി ഉണ്ടാക്കുമെങ്കിലും മറ്റുപലർക്കു ഒരുപാട് ഇഷ്ടമാണ്. തീയലും റോസ്റ്റും ഫ്രൈയുമൊക്കെയാണ് മിക്കവരും തയാറാക്കുന്നത്. വ്യത്യസ്ത രുചിക്കൂട്ടിൽ ചെമ്മീൻ തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.

ചേരുവ

ADVERTISEMENT

ചെമ്മീൻ - 35-40 എണ്ണം
മുളകുപൊടി - 1 ടേബിൾസ്പൂണ്
കുരുമുളകുപൊടി - 1/2 ടീസ്പൂണ്
മഞ്ഞൾപൊടി- 1/2 ടീസ്പൂണ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1&1/2 ടീസ്പൂൺ
നാരങ്ങ നീര് - 1/2 നാരങ്ങ നീര് 
ഉപ്പ്
മുട്ട - 2
മൈദ - 1/2 കപ്പ്
ചോളപ്പൊടി - 1/2 കപ്പ്
എണ്ണ - വറുക്കാൻ

തയാറാക്കുന്ന വിധം

ADVERTISEMENT

ചെമ്മീൻ വൃത്തിയാക്കി എടുക്കുക. ചെമ്മീനിന്റെ വാലിന് തൊട്ടു മുകളിൽ വരെ ഞരമ്പിന്റെ മുകളിൽ കത്തി വച്ച് വരഞ്ഞ് ഒന്ന് പ്രസ്സ് ചെയ്തു പരത്തി എടുക്കുക. മുകളിൽ ഒരു ചിത്രശലഭം പോലെ കാണപ്പെടും. ചെമ്മീൻ രണ്ട് കഷണങ്ങളായി പിളരുന്നില്ലെന്ന് ഉറപ്പാക്കുക. ഒരു പാത്രത്തിലേക്ക് ചെമ്മീൻ ചേർക്കുക. മുളകുപൊടി, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്, ഉപ്പ് എന്നിവ ചേർക്കുക. മൃദുവായി യോജിപ്പിക്കാം. 20 മിനിറ്റ് മാറ്റി വയ്ക്കാം.

ഒരു ചെറിയ പാത്രത്തിൽ 2 മുട്ടയും ഉപ്പും ചേർക്കുക. നന്നായി അടിച്ചു എടുക്കുക. ഒരു പ്ലേറ്റിലേക്ക് മൈദ, ചോളപ്പൊടി, ഉപ്പ്, 1/4  ടീസ്പൂൺ കുരുമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജപ്പിക്കുക (നിങ്ങൾക്ക് ഇഞ്ചി പൊടി, വെളുത്തുള്ളി പൊടി എന്നിവയും ചേർക്കാം). ചെമ്മീൻ മുട്ടയുടെ മിശ്രിതത്തിൽ മുക്കി മൈദയില്‍ കോട്ട് ചെയ്ത്, ചെമ്മീനിൽ നിന്ന് അധിക മൈദ മിശ്രിതം നീക്കം ചെയ്യാൻ ചെമ്മീൻ നന്നായി കുടഞ്ഞു എടുക്കാം. ഉയർന്ന തീയിൽ എണ്ണയിൽ 4 മിനിറ്റ് ഫ്രൈ ചെയ്യുക. എണ്ണയിൽ നിന്ന് നീക്കം ചെയ്ത് ടിഷ്യു പേപ്പറിൽ വയ്ക്കുക. ഇത് മയോണൈസ് അല്ലെങ്കിൽ കെച്ചപ്പ് ഉപയോഗിച്ച് വിളമ്പാം.ഒരു കിടിലൻ സ്റ്റാർട്ടർ റെഡി.

English Summary:

Broast Prawns Recipe