ഞൊടിയിടയിൽ ഗോതമ്പ് ഹൽവ റെഡി; കുറച്ച് ചേരുവകൾ മതി!
മധുരം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. ഹൽവ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് കോഴിക്കോടൻ ഹൽവ രുചിയാണ്. ആഘോഷങ്ങൾക്ക് മാധുര്യം കൂട്ടാൻ വായിൽ അലിഞ്ഞിറങ്ങും ഹൽവ. കൊതിയൂറും ഗോതമ്പ് ഹൽവ വളരെ രുചികരമാണ്. കുറച്ച് ചേരുവകൾ വച്ച് ഇതെങ്ങനെ ഞൊടിയിടയിൽ തയാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •ഗോതമ്പുപൊടി

മധുരം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. ഹൽവ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് കോഴിക്കോടൻ ഹൽവ രുചിയാണ്.
ആഘോഷങ്ങൾക്ക് മാധുര്യം കൂട്ടാൻ വായിൽ അലിഞ്ഞിറങ്ങും ഹൽവ. കൊതിയൂറും ഗോതമ്പ് ഹൽവ വളരെ രുചികരമാണ്. കുറച്ച് ചേരുവകൾ വച്ച് ഇതെങ്ങനെ
ഞൊടിയിടയിൽ തയാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ
•ഗോതമ്പുപൊടി - ഒരു കപ്പ്
•ശർക്കര -രണ്ട് കപ്പ്
•നെയ്യ് - ഒരു കപ്പ്
•ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
•അണ്ടിപ്പരിപ്പ് - ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
•ശർക്കര രണ്ട് കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കാം. അതിനുശേഷം മറ്റൊരു പാൻ അടുപ്പിൽ വച്ച് ഒരു ടീസ്പൂൺ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ് വറുത്ത് മാറ്റിവയ്ക്കുക. ശേഷം ഒരു കപ്പ് നെയ്യും കൂടെ അതിലേക്ക് ഒഴിച്ച് ഒരു കപ്പ് ഗോതമ്പുപൊടി കൂടെ ഇട്ട് ചെറിയ തീയിൽ നന്നായി വഴറ്റിയെടുക്കുക.
•ഈ സമയം കൊണ്ട് ശർക്കര നേരത്തെ ഉരുക്കാൻ വച്ചത് നന്നായി ഉരുകി വന്നു കാണും, ഇത് വറുത്ത ഗോതമ്പ് പൊടിയിലേക്ക് അരിച്ചൊഴിക്കുക. എല്ലാം കൂടെ നന്നായി മിക്സ് ആക്കി കൊടുക്കാം. ശേഷം നമ്മൾ നേരത്തെ വറുത്തുവച്ച അണ്ടിപ്പരിപ്പും ബാക്കി നെയ്യും കൂടെ ഒഴിച്ച് എല്ലാം കൂടെ വീണ്ടും ഇളക്കി കൊടുക്കുക പത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ നെയ്യ് തടവിയ മറ്റൊരു പാത്രത്തിലേക്ക് മാറ്റം. തണുക്കുമ്പോൾ മുറിച്ചെടുക്കാം സ്വാദിഷ്ടമായ ഹൽവ റെഡി.