പോഷക സമൃദ്ധിയിൽ പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ്. രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദമാണ്. വാഴകൂമ്പ്, കുടപ്പൻ, വാഴപൂവ്, വാഴചുണ്ട് അങ്ങനെ പല നാടുകളിലും പല പേരുകളിലാണ് ഇൗ കേമൻ അറിയപ്പെടുന്നത്. പയറ്‍ ചേർത്ത് വാഴക്കൂമ്പ് തോരൻ വച്ചാൽ ആർക്കും ഇഷ്ടമാകും. ഇനി വാഴക്കൂമ്പിന്റെ ഉള്ളിലെ വെളുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷക സമൃദ്ധിയിൽ പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ്. രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദമാണ്. വാഴകൂമ്പ്, കുടപ്പൻ, വാഴപൂവ്, വാഴചുണ്ട് അങ്ങനെ പല നാടുകളിലും പല പേരുകളിലാണ് ഇൗ കേമൻ അറിയപ്പെടുന്നത്. പയറ്‍ ചേർത്ത് വാഴക്കൂമ്പ് തോരൻ വച്ചാൽ ആർക്കും ഇഷ്ടമാകും. ഇനി വാഴക്കൂമ്പിന്റെ ഉള്ളിലെ വെളുത്ത പൂവ് വച്ചുള്ള അടിപൊളി വിഭവമാണ് പരിചയപ്പെടുത്തുന്നത്. വാഴമാണി കൊണ്ടൊരു അടിപൊളി ഫ്രൈ. കാഴ്ചയിൽ മീൻ വറുത്തപോലെ തോന്നുമെങ്കിലും സംഭവം സൂപ്പറാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

വാഴമാണി (വാഴപ്പൂവ്)  - 1 കപ്പ്‌
കോൺ ഫ്ലോർ -1 ടേബിൾ സ്പൂൺ
അരിപൊടി -1 ടേബിൾ സ്പൂൺ
മൈദ -1/2 ടേബിൾ സ്പൂൺ
മുളക് പൊടി -1/2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/8 ടീസ്പൂൺ 
ഉപ്പ് - ആവശ്യത്തിന്
വറക്കുവാൻ ആവശ്യമായ എണ്ണ

ഉണ്ടാക്കുന്ന വിധം

ADVERTISEMENT

വാഴപ്പൂവിലെ ഉള്ളിലെ നാര് കളഞ്ഞു വൃത്തിയാക്കി എടുക്കുക. ഒരു ബൗളിൽ പൊടികൾ എല്ലാം ഇട്ട ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കുറച്ചു കട്ടിയിൽ  മിക്സ്‌ ചെയ്തെടുക്കുക. അതിലേക്കു വൃത്തിയാക്കിയ  വാഴമാണി കൂടി ചേർത്ത് നന്നായി ഇളക്കുക. എണ്ണ ചൂടാകുമ്പോൾ മിതമായ ചൂടിൽ വറുത്തെടുക്കാം. ചായക്കൊപ്പമോ ചോറിനോപ്പമോ കഴിക്കാൻ പറ്റിയ സ്നാക്ക്സ് ആണിത്.

English Summary:

Veg Fish Fry Vazhapoo Crispy Snack