പച്ചരി വേണ്ട, റാഗിയും മുതിരയും കൊണ്ട് പഞ്ഞിപോലുള്ള ഇഡ്ഡലി ഉണ്ടാക്കാം
റാഗിയും മുതിരയും ഉണ്ടെങ്കിൽ പഞ്ഞി പോലെ ഇഡ്‍ഡലി തയാറാക്കാം. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പു മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ പോഷകമൂല്യമുണ്ട് ഇതിന്. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളത് റാഗിയിലാണ് ഇത് എല്ലുകളുടെ ബലം

റാഗിയും മുതിരയും ഉണ്ടെങ്കിൽ പഞ്ഞി പോലെ ഇഡ്‍ഡലി തയാറാക്കാം. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പു മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ പോഷകമൂല്യമുണ്ട് ഇതിന്. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളത് റാഗിയിലാണ് ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും തടി കുറക്കേണ്ടവർക്കും റാഗി ഉത്തമമാണ്. റാഗി കൊണ്ടും ഇഡ്ഡലി ഉണ്ടാക്കാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ് റാഗിയും മുതിരയും ചോറും ചേർന്ന ഈ ഇഡ്ഡലി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
റാഗി - 1 കപ്പ്
മുതിര - 1/4 കപ്പ്
ഉലുവ - 1 ടീസ്പൂൺ
ചോറ് - 1/2 കപ്പ്|
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
•റാഗി , മുതിര, ഉലുവ എന്നിവ നന്നായി കഴുകിയതിനു ശേഷം 5 മണിക്കൂർ കുതിരാൻ ഇടുക. •5 മണിക്കൂറിനു ശേഷം മിക്സിയുടെ ഒരു ജാറിലേക്ക് കുതിർത്തു വച്ച റാഗി , മുതിര, ഉലുവ,ചോറ്, ഉപ്പ്
എന്നിവ ഇട്ട് നന്നായി അരച്ച്, 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക. •8 മണിക്കൂറിനു ശേഷം നന്നായി പൊങ്ങി വന്ന മാവ് യോജിപ്പിച്ച ശേഷം ഇഡ്ലി ചുടാം. ചൂടോടെ ചട്ണി കൂട്ടി വിളമ്പാം.