തേങ്ങ അരക്കാതെ കുറുകിയ ചാറോടെ മീൻകറി. തേങ്ങയും തേങ്ങാപ്പാലും ചേർക്കാതെ തന്നെ കുറുകിയ ചാറോടെ അടിപൊളി മീൻ കറി തയാറാക്കാം. മീൻ മാത്രമല്ല ചെമ്മീനും ഇതേ രുചിയിൽ ഉണ്ടാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഇതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ •ചെമ്മീൻ - ഒരു കിലോ •മുളകുപൊടി -2 ടീസ്പൂൺ •മല്ലിപ്പൊടി - രണ്ട് ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേങ്ങ അരക്കാതെ കുറുകിയ ചാറോടെ മീൻകറി. തേങ്ങയും തേങ്ങാപ്പാലും ചേർക്കാതെ തന്നെ കുറുകിയ ചാറോടെ അടിപൊളി മീൻ കറി തയാറാക്കാം. മീൻ മാത്രമല്ല ചെമ്മീനും ഇതേ രുചിയിൽ ഉണ്ടാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഇതെങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

•ചെമ്മീൻ - ഒരു കിലോ
 •മുളകുപൊടി -2 ടീസ്പൂൺ
 •മല്ലിപ്പൊടി - രണ്ട് ടേബിൾ സ്പൂൺ
 •മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
•ചെറിയ ഉള്ളി - 18 എണ്ണം
 •വെളുത്തുള്ളി - 8
 •ഇഞ്ചി - ചെറിയ 2 കഷണം
 •ഉലുവ - കാൽ ടീസ്പൂൺ
•പെരുംജീരകം - കാൽ ടീസ്പൂൺ
•വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ
 •കറിവേപ്പില - കുറച്ച്
•കടുക് - ഒരു ടീസ്പൂൺ 
•ഉണക്കമുളക് - രണ്ടെണ്ണം
•പുളി - നെല്ലിക്ക വലുപ്പത്തിൽ
•പച്ചമുളക് - രണ്ടെണ്ണം
 •ചെറിയ തക്കാളി - ഒന്ന്

തയാറാക്കുന്ന വിധം 

ADVERTISEMENT

•ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കാൽ ടീസ്പൂൺ ഉലുവയും കാൽ ടീസ്പൂൺ പെരുംജീരകം ഇട്ട് ചെറുതായിട്ട് മൂപ്പിക്കുക അതിനുശേഷം, ഇതിലേക്ക് 14 ചെറിയ ഉള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും അഞ്ചോ ആറോ വെളുത്തുള്ളിയും ഇട്ട് നന്നായി വഴറ്റുക ശേഷം രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും രണ്ട് ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് ചെറിയ തീയിൽ മൂപ്പിക്കുക. ഇത് ചൂടാറുമ്പോൾ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.

ചെറിയൊരു നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തിലിട്ടു വയ്ക്കുക.

ADVERTISEMENT

•ഇനി ഒരു മൺചട്ടി എടുത്തതിന് ശേഷം നമ്മൾ അരച്ചുവച്ച മിശ്രിതം ഇതിലേക്ക് ഒഴിച്ച് കുറച്ച് വെള്ളം കൂടി ചേർക്കാം. ഇതിന്റെ കൂടെ തന്നെ പച്ചമുളകും, തക്കാളി അരിഞ്ഞതും, പുളി വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ ഉപ്പു നോക്കിയതിനുശേഷം മീൻ കഷണങ്ങൾ കൂടി ഇട്ടു കൊടുക്കാം. മീൻ നന്നായി വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്തു ഇറക്കി വയ്ക്കാം. 

•മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് രണ്ട് ഉണക്കമുളകും നമ്മൾ നേരത്തെ അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇത് നമ്മൾ നേരത്തെ തയാറാക്കി വച്ച കറിയിലേക്ക് ഒഴിച്ചു കൊടുക്കാം സ്വാദിഷ്ടമായ ചെമ്മീൻ കറി തയാർ.

English Summary:

Prawn Curry Without Coconut Easy Recipe