കറുത്ത പഴം കളയരുതേ, കൊതിയൂറും അപ്പം ഉണ്ടാക്കാം
നാലുമണിക്ക് ചായയുടെ കൂടെ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ സന്തോഷം. രാവിലത്തെ പലഹാരം അല്ലാതെ വെറൈറ്റി വിഭവമായിരിക്കണം. പഴം വീട്ടിലുണ്ടെങ്കിൽ അടിപൊളി ഐറ്റം ഉണ്ടാക്കാം. പഴം ചേർത്ത് 5 മിനുട്ടിൽ തയാറാക്കാം രുചിയൂറും അപ്പം. കറുത്തുപോയ പഴവും ഏതെങ്കിലും ചെറുധാന്യ

നാലുമണിക്ക് ചായയുടെ കൂടെ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ സന്തോഷം. രാവിലത്തെ പലഹാരം അല്ലാതെ വെറൈറ്റി വിഭവമായിരിക്കണം. പഴം വീട്ടിലുണ്ടെങ്കിൽ അടിപൊളി ഐറ്റം ഉണ്ടാക്കാം. പഴം ചേർത്ത് 5 മിനുട്ടിൽ തയാറാക്കാം രുചിയൂറും അപ്പം. കറുത്തുപോയ പഴവും ഏതെങ്കിലും ചെറുധാന്യ പൊടിയും ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കാം രുചിയേറും പഴം പാൻ കേക്ക്.
ചേരുവകൾ
1. ചാമപ്പൊടി - അര കപ്പ്
2. പഴുത്ത പഴം - എട്ടെണ്ണം
3. മുട്ട - രണ്ടെണ്ണം
4. ഏലക്കാപ്പൊടി - അര ടീസ്പൂൺ •കറുവപ്പട്ട പൊടിച്ചത് - അര ടീസ്പൂൺ
5. വെണ്ണ - രണ്ട് ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് പഴം അരിഞ്ഞതും മുട്ടയും ചേർത്ത് നന്നായി അടിച്ചെടുക്കുക. മറ്റൊരു പാത്രത്തിലേക്ക് ചാമപ്പൊടിയും, ഏലക്കപ്പൊടിയും, കറുവപ്പട്ടപ്പൊടിയും കൂടെ അരിച്ചെടുത്ത്, മിക്സിയിൽ നമ്മൾ അരച്ചെടുത്ത മിശ്രിതവും കൂടെ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചൂടായ ദോശകല്ലിൽ വെണ്ണ തടവിയതിന് ശേഷം ഓരോ തവി വീതം ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. സ്വാദിഷ്ടമായ പഴം പാൻ കേക്ക് റെഡി.
വിഡിയോ കാണാം