ഒരു കപ്പ് പച്ചരിയും പഴുത്തുപോയ പഴവും ഉണ്ടെങ്കിൽ ആവിയിൽ വേവിച്ച എണ്ണയില്ലാ പുതിയ പലഹാരം റെഡിയാക്കാം. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഏറെ ഇഷ്ടമാകും. ഈ വെറൈറ്റി ഐറ്റം എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ •പച്ചരി - ഒരു കപ്പ് •പഴം - മൂന്നെണ്ണം •തേങ്ങ ചിരവിയത് - മൂന്ന് ടേബിൾസ്പൂൺ •ശർക്കര -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കപ്പ് പച്ചരിയും പഴുത്തുപോയ പഴവും ഉണ്ടെങ്കിൽ ആവിയിൽ വേവിച്ച എണ്ണയില്ലാ പുതിയ പലഹാരം റെഡിയാക്കാം. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഏറെ ഇഷ്ടമാകും. ഈ വെറൈറ്റി ഐറ്റം എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ചേരുവകൾ 

ADVERTISEMENT

•പച്ചരി - ഒരു കപ്പ്
 •പഴം - മൂന്നെണ്ണം
•തേങ്ങ ചിരവിയത് - മൂന്ന് ടേബിൾസ്പൂൺ
•ശർക്കര - 200 ഗ്രാം
•വെള്ളം - കാൽകപ്പ്
•ഏലക്ക - മൂന്നെണ്ണം
•ചെറിയ ജീരകം - ഒരു ടീസ്പൂൺ
•വെളിച്ചെണ്ണ - 1 & 1/2 ടേബിൾ സ്പൂൺ
•നെയ്യ് - അര ടേബിൾ സ്പൂൺ
•ചെറിയ ഉള്ളി അരിഞ്ഞത് - മൂന്ന് ടേബിൾസ്പൂൺ
•തേങ്ങാക്കൊത്ത് - 3 ടേബിൾ സ്പൂൺ
•ഉപ്പ് - ഒരു നുള്ള്
•തേങ്ങ ചിരകിയത് - മൂന്ന് ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം 

•പച്ചരി നന്നായി കഴുകിയശേഷം രണ്ടു മണിക്കൂർ കുതിരാനായി വെള്ളത്തിൽ ഇടുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് 200 ഗ്രാം ശർക്കര ഇട്ടതിനു ശേഷം കാൽ കപ്പ് വെള്ളം കൂടെ ഒഴിച്ചുകൊടുത്ത് ഉരുക്കാൻ ആയിട്ട് മാറ്റിവയ്ക്കാം. ഇത് ഉരുകി വന്നതിനു ശേഷം അരിച്ചു മാറ്റിവയ്ക്കുക.

ADVERTISEMENT

•മറ്റൊരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണയും നെയ്യും കൂടെ ഒഴിച്ചു കൊടുക്കാം. ശേഷം തേങ്ങാക്കൊത്ത് ഇട്ട് പകുതി വറുത്തെടുക്കുക, പകുതി വറുത്ത് കഴിയുമ്പോൾ ചെറുതായിട്ട് അരിഞ്ഞ ഉള്ളി കൂടി ഇട്ടു കൊടുത്ത് നന്നായി ചെറിയ ബ്രൗൺ നിറം ആകുന്നവരെ വറുത്തെടുക്കുക. ഇതും മറ്റൊരു ചെറിയ പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. 

•ഇനി മിക്സിയുടെ വലിയ ജാർ ഇട്ട് അതിലേക്ക് പഴം ചെറുതായിട്ട് അരിഞ്ഞിട്ടു കൊടുക്കാം അതിന്റെ കൂടെ തന്നെ ഏലക്കായും ചെറിയ ജീരകം കൂടി ഇട്ടുകൊടുക്കുക നമ്മൾ നേരത്തെ കുതിർത്തു വെച്ച അരിയുടെ വെള്ളമെല്ലാം കളഞ്ഞതിനുശേഷം അതും കൂടി ഇട്ടുകൊടുക്കാം ഇതിൻറെ കൂടെ തന്നെ മൂന്ന് ടേബിൾസ്പൂൺ തേങ്ങയും കാൽ കപ്പ് വെള്ളവും കൂടി ഒഴിച്ചുകൊടുത്തു നന്നായി അരച്ചെടുക്കുക.

ADVERTISEMENT

•നന്നായി അരച്ചെടുത്തശേഷം ഇതിലേക്ക് ശർക്കര നീര് കൂടെ ഒഴിച്ചുകൊടുത്ത് വീണ്ടും അരച്ചെടുക്കുക ഒരുപാട് ലൂസ് ആയി പോകരുത് ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം നമ്മൾ നേരത്തെ വറുത്ത് വെച്ച ചെറിയ ഉള്ളിയും തേങ്ങാക്കൊത്തും മുക്കാൽ ഭാഗം ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് നെയ്മയം പുരട്ടിയ ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം അതിന്റെ മുകളിൽ ബാക്കിയുള്ള ചെറിയ ഉള്ളിയും തേങ്ങാക്കൊത്തും വറുത്തത് ഇട്ടുകൊടുത്തതിനുശേഷം ആവി വരുന്ന അപ്പച്ചെമ്പിൽ വെച്ച് 40 മിനിറ്റ് വേവിച്ചെടുക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി.

English Summary:

Delicious Healthy Banana Snack