അരി അരച്ചൊന്നും ഇനി ഉണ്ണിയപ്പം ഉണ്ടാക്കണ്ട, ഇതുമതി; മാവും പുളിപ്പിക്കേണ്ട
ഉണ്ണിയപ്പം എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ്. പച്ചരി അരയ്ക്കാതെ വളരെ എളുപ്പത്തിൽ ഇനി ഉണ്ണിയപ്പം തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ റവ - 250 ഗ്രാം അല്ലെങ്കിൽ 1 &1/2 കപ്പ് ഏത്തപ്പഴം - 1 എണ്ണം മീഡിയം വലുപ്പം ശർക്കര - 250 ഗ്രാം പാൽ - 250 മില്ലി ഏലക്കായ – 2 എണ്ണം നല്ല ജീരകം - 1/4

ഉണ്ണിയപ്പം എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ്. പച്ചരി അരയ്ക്കാതെ വളരെ എളുപ്പത്തിൽ ഇനി ഉണ്ണിയപ്പം തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
റവ - 250 ഗ്രാം അല്ലെങ്കിൽ 1 &1/2 കപ്പ്
ഏത്തപ്പഴം - 1 എണ്ണം മീഡിയം വലുപ്പം
ശർക്കര - 250 ഗ്രാം
പാൽ - 250 മില്ലി
ഏലക്കായ – 2 എണ്ണം
നല്ല ജീരകം - 1/4 ടീസ്പൂണ്
വെള്ളം - 1/2 കപ്പ്
വെളിച്ചെണ്ണ - വറുക്കാൻ
നെയ്യ് - 2 ടീസ്പൂണ്
തേങ്ങ കൊത്ത് - 3 ടേബിൾസ്പൂൺ
ശർക്കര 1/2 കപ്പ് വെള്ളത്തിൽ ഉരുക്കുക.
ഇത് ഉരുകിക്കഴിഞ്ഞാൽ നല്ലപോലെ തണുക്കാൻ വയ്ക്കാം.
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ റവയും പാലും ചേർക്കുക. നന്നായി ഇളക്കി 20 മിനിറ്റ് നേരം വയ്ക്കുക. ശർക്കര പാനി തണുത്ത ശേഷം ഒരു മിക്സി ജാർ എടുത്ത് കുതിർത്ത റവ, വാഴപ്പഴം, ശർക്കര പാനി, ഏലയ്ക്ക, ജീരകം എന്നിവ ചേർത്ത് അരച്ചെടുക്കുക. അത് ഒരു പാത്രത്തിലേക്ക് മാറ്റാം. മാവ് കട്ടി ആയി തോന്നിയാൽ 1 അല്ലെങ്കിൽ 2 ടേബിൾസ്പൂൺ വെള്ളം ചേർക്കുക. വെള്ളത്തിന് പകരം ശർക്കര പാനി വേണമെങ്കിൽ ചേർക്കാം. ഇഡലി മാവിന്റെ കട്ടിയാണ് ഉണ്ണിയപ്പത്തിന്റെ മാവിന്. പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടുള്ള എണ്ണയിലേക്ക് ഓരോ കുഴിയിലും മാവ് ഒഴിക്കാം. ഇത് ഒരു വശത്ത് വേവിച്ച് തിരിച്ചിട്ടു സ്വർണ തവിട്ട് നിറമാകുന്നതുവരെ വേവിക്കുക. വീണ്ടും തിരിച്ചിട്ടു 30 സെക്കൻഡ് കൂടി വേവിക്കുക. ഒരു സ്ട്രെയിനറിലേക്ക് മാറ്റാം. നല്ല ഉണ്ണിയപ്പം റെഡി. മാവ് പുളിപ്പിക്കേണ്ട ആവശ്യമില്ല. നല്ല പഞ്ഞിപോലുള്ള ഉണ്ണിയപ്പം ഉണ്ടാക്കാം.