തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കഴിക്കാം ഈ ഡെസേർട്ട്; റമസാന് സ്പെഷല്
മധുരപ്രിയര്‍ക്കായി പോഷകങ്ങൾ ഏറെ അടങ്ങിയ മധുരം നൊടിയിടയിൽ തയാറാക്കാം. റമദാൻ സ്പെഷലായി വിളമ്പാവുന്നതുമാണ്. ക്ഷീണം മാറാനും നല്ലതാണ് ഈ ഡെസേർട്ട്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഗുണം ചെയ്യും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ റാസ്ബറി - ഒരു കപ്പ് ബ്ലൂബെറി - ഒരു കപ്പ് ബ്ലാക്ക് ബെറി -

മധുരപ്രിയര്‍ക്കായി പോഷകങ്ങൾ ഏറെ അടങ്ങിയ മധുരം നൊടിയിടയിൽ തയാറാക്കാം. റമദാൻ സ്പെഷലായി വിളമ്പാവുന്നതുമാണ്. ക്ഷീണം മാറാനും നല്ലതാണ് ഈ ഡെസേർട്ട്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഗുണം ചെയ്യും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
റാസ്ബറി - ഒരു കപ്പ്
ബ്ലൂബെറി - ഒരു കപ്പ്
ബ്ലാക്ക് ബെറി - ഒരു കപ്പ്
സബ്ജ സീഡ് - മൂന്ന് ടേബിൾസ്പൂൺ
വെള്ളം - മുക്കാൽ കപ്പ്
തൈര് - രണ്ട് കപ്പ്
തേൻ - രണ്ട് ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
•ഒരു പാത്രത്തിലേക്ക് മൂന്ന് ടേബിൾസ്പൂൺ സബ്ജ സീഡ് ഇട്ടതിനുശേഷം മുക്കാൽ കപ്പ് വെള്ളം കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം. ഇത് കുതിരാൻ ആയിട്ട് മാറ്റിവയ്ക്കാം. മറ്റൊരു പാത്രത്തിലേക്ക് ബ്ലൂബെറിയും, ബ്ലാക്ക് ബെറിയും, റാസ്ബറിയും ചേർത്ത് നന്നായി ഉടച്ചെടുക്കുക.
ഇതിലേക്ക് രണ്ടു കപ്പ് തൈര് ചേർത്തതിനുശേഷം വീണ്ടും എല്ലാം കൂടെ ഇളക്കി യോജിപ്പിക്കാം. നേരത്തെ കുതിരാൻ വെച്ച സബ്ജ സീഡും കൂടെ ഇതിലേക്ക് ചേർക്കാം. ശേഷം രണ്ട് ടേബിൾ സ്പൂൺ തേനും കൂടി ചേർത്ത് എല്ലാം കൂടെ ഇളക്കി യോജിപ്പിച്ച് മുകളിൽ കുറച്ച് നട്സും കൂടെ വിതറി വിളമ്പാം.