ഇതു കൊള്ളാം; ഓട്സിന്റെ ഈ പുതിയ ഐറ്റം സൂപ്പർ
നമ്മുടെ ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ് ഇതിൽ ധാരാളം വിറ്റമിനുകളും മിനറൽസും ഫൈബറും അടങ്ങിയിരിക്കുന്നു. തടി കുറയ്ക്കുന്നവർ കഴിക്കുന്ന ഒരു വിഭവമാണിത്. സാധാരണരീതിയിൽ നിന്നും വ്യത്യസ്തമായി ഓട്സ് കൊണ്ട് ഒരു സ്പെഷൽ വിഭവം തയാറാക്കിയാലോ? കുട്ടികൾക്ക് വരെ ഏറെ ഇഷ്ടമാകുന്ന ഓട്സ് കുക്കീസ് ആണ്

നമ്മുടെ ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ് ഇതിൽ ധാരാളം വിറ്റമിനുകളും മിനറൽസും ഫൈബറും അടങ്ങിയിരിക്കുന്നു. തടി കുറയ്ക്കുന്നവർ കഴിക്കുന്ന ഒരു വിഭവമാണിത്. സാധാരണരീതിയിൽ നിന്നും വ്യത്യസ്തമായി ഓട്സ് കൊണ്ട് ഒരു സ്പെഷൽ വിഭവം തയാറാക്കിയാലോ? കുട്ടികൾക്ക് വരെ ഏറെ ഇഷ്ടമാകുന്ന ഓട്സ് കുക്കീസ് ആണ് ഇന്നത്തെ താരം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
ഓട്സ് - രണ്ട് കപ്പ്
പഞ്ചസാര അരക്കപ്പ്
വാനില എസൻസ് -ഒരു ടീസ്പൂൺ
പാല് മൂന്ന് ടീസ്പൂൺ
ബേക്കിങ് പൗഡർ മുക്കാൽ ടീസ്പൂൺ
വെളിച്ചെണ്ണ 1/2 കപ്പ്
ഉപ്പ് ഒരു നുള്ള്
തയാറാക്കുന്ന വിധം
ഒരു കപ്പ് ഓട്സ് പൊടിച്ചെടുക്കുക. ഇനി വലിയൊരു പാത്രത്തിലേക്ക് പൊടിച്ച ഓട്സും ഒരു കപ്പ് പൊടിക്കാത്ത ഓട്സും പഞ്ചസാരയും ബേക്കിങ് പൗഡറും പാലും ഒരു നുള്ള് ഉപ്പും വെളിച്ചെണ്ണയും കൂടെ ചേർത്ത് നന്നായി കുഴച്ചെടുക്കുക.
ശേഷം ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുത്തിട്ട് ചെറുതായി പ്രസ്സ് ചെയ്തു കൊടുക്കാം. ഇനി ഇത് മൈക്രോവേവിൽ 170 ഡിഗ്രി സെൽഷ്യസിൽ 20 മിനിറ്റ് വച്ച് ബേക്ക് ചെയ്തെടുക്കാം. പെട്ടെന്ന് തയാറാക്കാൻ പറ്റുന്ന ക്രഞ്ചി ആയ ഓട്സ് കുക്കീസ് റെഡി.