ഒരു തുള്ളി പാലോ പഞ്ചസാരയോ ചേർക്കാതെ തന്നെ വളരെ ഹെൽത്തിയായ ഒരു ഡ്രിങ്ക് ഉണ്ടാക്കാം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിലും ഉൾപ്പെടുത്താവുന്ന ഡ്രിങ്കാണിത്. ഇഫ്താറിനും ഈ വിഭവം വിളമ്പാം. അധികം സമയം അടുക്കളയിൽ ചെലവഴിക്കാതെ എളുപ്പത്തിൽ എങ്ങനെ ഈ ഹെൽത്തി ഡ്രിങ്ക് തയാറാക്കാമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു തുള്ളി പാലോ പഞ്ചസാരയോ ചേർക്കാതെ തന്നെ വളരെ ഹെൽത്തിയായ ഒരു ഡ്രിങ്ക് ഉണ്ടാക്കാം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിലും ഉൾപ്പെടുത്താവുന്ന ഡ്രിങ്കാണിത്. ഇഫ്താറിനും ഈ വിഭവം വിളമ്പാം. അധികം സമയം അടുക്കളയിൽ ചെലവഴിക്കാതെ എളുപ്പത്തിൽ എങ്ങനെ ഈ ഹെൽത്തി ഡ്രിങ്ക് തയാറാക്കാമെന്ന് നോക്കാം.

ചേരുവകൾ
ചെറിയ നേന്ത്രപ്പഴം - രണ്ടെണ്ണം
ബദാം - ഒരു കപ്പ് 
ഈന്തപ്പഴം - എട്ടെണ്ണം 
വെള്ളം - മൂന്ന് കപ്പ്
ചിയ സീഡ് - 2 ടേബിൾ സ്പൂൺ
മുന്തിരി അരിഞ്ഞത് - ഒരു കപ്പ് 
ആപ്പിൾ അരിഞ്ഞത് - ഒരു കപ്പ് 
ഡെക്കറേറ്റ് ചെയ്യാൻ കുറച്ച് നട്ട്സ്

ADVERTISEMENT

തയാറാക്കുന്ന വിധം
ബദാം നേരത്തെ കുതിർത്തു വയ്ക്കണം ഇനി അഥവാ കുതിർത്തു വയ്ക്കാൻ മറന്നെങ്കിൽ കുറച്ചു ചൂടുവെള്ളം ഒഴിച്ചുകൊടുത്താൽ അതിൻറെ തൊലി പെട്ടെന്ന് തന്നെ പോയി കിട്ടും. ചിയ സീഡും കുറച്ചു നേരം മുന്നേ തന്നെ 3/4 കപ്പ് വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കണം. ശേഷം മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് തൊലി കളഞ്ഞ ബദാമും, ഈന്തപ്പഴവും, നേന്ത്രപ്പഴം അരിഞ്ഞതും, 1 കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് രണ്ടു കപ്പ് വെള്ളം കൂടെ ഒഴിച്ചു കൊടുത്തു വീണ്ടും ഒന്നുകൂടി അരച്ചെടുക്കാം. ശേഷം വലിയൊരു പാത്രത്തിലേക്ക് മാറ്റിയിട്ട് അതിലേക്ക് നേരത്തെ കുതിർത്ത് വച്ച ചിയ സീഡും, അരിഞ്ഞുവെച്ച ആപ്പിളും, മുന്തിരിയും കൂടെ ചേർക്കാം. വളരെ ഹെൽത്തി ആയ ഡ്രിങ്ക് ഇവിടെ തയാർ വിളമ്പുന്ന സമയത്ത് മുകളിൽ കുറച്ച് നട്ട്സ് കൂടി വിതറി കൊടുക്കാം.
വിഡിയോ
 
English Summary:

Easy Healthy Ifthar Drink