മഷ്റൂമിൽ നിറയെ പ്രോട്ടീനും, ആന്റിഓക്സിഡൻസും, ഫൈബറും, വൈറ്റമിൻ ഡിയും അടങ്ങിയിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കും, കാൻസറും, അൽഷിമേഴ്സും‌ം, പ്രമേഹവും ത‌ടയാൻ ഉത്തമമാണ്. വളരെ എളുപ്പത്തിൽ ഒരു മഷ്റൂം റോൾ എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •മഷ്റൂം - 150 ഗ്രാം •തക്കാളി അരിഞ്ഞത് - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഷ്റൂമിൽ നിറയെ പ്രോട്ടീനും, ആന്റിഓക്സിഡൻസും, ഫൈബറും, വൈറ്റമിൻ ഡിയും അടങ്ങിയിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കും, കാൻസറും, അൽഷിമേഴ്സും‌ം, പ്രമേഹവും ത‌ടയാൻ ഉത്തമമാണ്. വളരെ എളുപ്പത്തിൽ ഒരു മഷ്റൂം റോൾ എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.

ചേരുവകൾ 

ADVERTISEMENT

•മഷ്റൂം - 150 ഗ്രാം
 •തക്കാളി അരിഞ്ഞത് - 1/2 കപ്പ്
•ഉള്ളി അരിഞ്ഞത് - 1/4 കപ്പ്
•ലെറ്റൂസ് അരിഞ്ഞത് - 1/2 കപ്പ്
•കുക്കുമ്പർ അരിഞ്ഞത് - 1/2 കപ്പ്
•കുരുമുളകുപൊടി - 1 ടീസ്പൂൺ 
•ഉപ്പ് - 1/2 ടീസ്പൂൺ 
•മുളകുപൊടി - 1/2 ടീസ്പൂൺ
•മയോണൈസ് - 3 ടേബിൾ സ്പൂൺ
•ഒലിവ് ഓയിൽ - 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ADVERTISEMENT

•വൃത്തിയാക്കിയ മഷ്റൂം ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ചതിനുശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിക്കാം, ചൂടായി കഴിഞ്ഞാൽ അതിലേക്ക് നേരത്തെ അരിഞ്ഞുവെച്ച മഷ്റൂം ഇട്ടു കൊടുക്കാം. ഇത് ചെറുതായി ഒന്ന് വഴറ്റിയെടുക്കുക, ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ മുളകുപൊടിയും ചേർക്കാം. വീണ്ടും നന്നായി വഴറ്റുക. മഷ്റൂമിൽ നിന്ന് വെള്ളം ചെറുതായി ഇറങ്ങി വരാൻ തുടങ്ങും. മഷ്റൂം കുറച്ചൊന്നു സോഫ്റ്റ് ആയി കഴിഞ്ഞാൽ ഇത് കുക്ക് ആയിട്ടുണ്ടാകും. ഇപ്പോൾ നമ്മൾക്ക് ഗ്യാസ് ഓഫ് ചെയ്യാം. 

•ഇനി വലിയൊരു പാത്രം എടുത്ത് അതിലേക്ക് തക്കാളി അരിഞ്ഞതും ലട്ടൂസ് അരിഞ്ഞതും പൊടിയായി അരിഞ്ഞ സവാളയും കുക്കുമ്പർ അരിഞ്ഞതും ചേർത്ത് ഇതിൻറെ കൂടെ തന്നെ നമ്മൾ വേവിച്ചുവെച്ച മഷ്റൂം കൂടെ ഇട്ടു കൊടുക്കാം. എല്ലാം കൂടെ നന്നായി മിക്സ് ആക്കിയതിനു ശേഷം ഉപ്പ് ഒന്നുകൂടെ നോക്കി ആവശ്യമെങ്കിൽ കുറച്ചുകൂടെ ഇട്ടുകൊടുക്കുക. ഇനി ഒരു ചപ്പാത്തിയോ അല്ലെങ്കിൽ കുബ്ബൂസോ എടുത്തതിനുശേഷം അതിലേക്ക് മയോണൈസ് തേച്ച് കൊടുക്കുക. ശേഷം നമ്മൾ തയ്യാറാക്കിയ ഫില്ലിംഗ് ഇതിലേക്ക് വെച്ച് മടക്കി കൊടുക്കാം. 

ADVERTISEMENT

ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ഒഴിച്ചതിനുശേഷം നമ്മൾ തയ്യാറാക്കിയ റോൾ തിരിച്ചും മറിച്ചും ഇട്ട് നന്നായി മോരിയിച്ചെടുക്കുക. രുചികരവും ആരോഗ്യഗുണങ്ങൾ ഒരുപാടുമുള്ള മഷ്റൂം റോൾ റെഡിയായി.

English Summary:

Healthy Mushroom Wrap Recipe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT