ഇത് പീത്സയെക്കാള് സൂപ്പർ; കുട്ടികൾക്ക് ഏറെ ഇഷ്ടമാകും
കുട്ടികളുടെ പ്രിയപ്പെട്ട വിഭവമാണ് പീത്‌സ. വളരെ പെട്ടെന്ന് അധികം മെനക്കെടാതെ പീത്‍സയെക്കാൾ രുചിയിൽ നിറയെ വെജിറ്റബിൾസും ആയി നല്ലൊരു വിഭവം തയാറാക്കാം. ചേരുവകൾ •ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് 1 •ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് 1 •ക്യാപ്സിക്കം ചെറുതായിട്ട് അരിഞ്ഞത് ഒരു കപ്പ് •സവാള ചെറുതായിട്ട് അരിഞ്ഞത്

കുട്ടികളുടെ പ്രിയപ്പെട്ട വിഭവമാണ് പീത്‌സ. വളരെ പെട്ടെന്ന് അധികം മെനക്കെടാതെ പീത്‍സയെക്കാൾ രുചിയിൽ നിറയെ വെജിറ്റബിൾസും ആയി നല്ലൊരു വിഭവം തയാറാക്കാം.
ചേരുവകൾ
•ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് 1
•ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് 1
•ക്യാപ്സിക്കം ചെറുതായിട്ട് അരിഞ്ഞത് ഒരു കപ്പ്
•സവാള ചെറുതായിട്ട് അരിഞ്ഞത് അരക്കപ്പ്
•മല്ലിയില അരിഞ്ഞത് ഒരു പിടി
•മുട്ട മൂന്നെണ്ണം
•കുരുമുളകുപൊടി 1 ടീസ്പൂൺ
|•ഉപ്പ് 1 ടീസ്പൂൺ
•ഒലിവ് ഓയിൽ മൂന്ന് ടേബിൾ സ്പൂൺ
•ചീസ് 2 പിടി
•ഗോതമ്പ് പൊടി ഒരു കപ്പ്
തയാറാക്കുന്ന വിധം
•ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് കുറച്ച് വെള്ളത്തിലിട്ട് 15 മിനിറ്റ് മാറ്റിവയ്ക്കാം, ശേഷം ഇത് പിഴിഞ്ഞെടുക്കുക. ഇനി ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിച്ചതിനുശേഷം നമ്മൾ നേരത്തെ അരിഞ്ഞുവച്ച സവാളയിട്ട് ചെറുതായി വഴറ്റുക ഇതിന്റെ കൂടെ തന്നെ ക്യാരറ്റ് ഗ്രേറ്റ് ചെയ്തു ഇട്ടുകൊടുക്കാം, ക്യാപ്സിക്കവും ഇട്ടുകൊടുക്കാം ഇനി ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ ഉപ്പും ഇട്ടുകൊടുക്കുക. ഇനി ഗ്യാസ് ഓഫ് ചെയ്ത് ഇത് ഇറക്കി വയ്ക്കാം.
•മറ്റൊരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും, അര ടീസ്പൂൺ ഉപ്പും കൂടിയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് നേരത്തെ വഴറ്റിവച്ച വെജിറ്റബിൾസും, ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് പിഴിഞ്ഞെടുത്തതും ഇട്ടുകൊടുക്കാം. ഇനി വേണ്ടത് ഗോതമ്പ് പൊടിയാണ്. ഒരു കപ്പ് ഗോതമ്പ് പൊടി കൂടി ഇതിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം ആവശ്യമെങ്കിൽ രണ്ടോ മൂന്നോ ടേബിൾസ്പൂൺ ചേർത്തു കൊടുക്കാം. ഇനി ഒരു ഓവൻ സൈഫ് ആയ പാത്രത്തിലേക്ക് ഒലിവ് ഓയിൽ തേച്ചു കൊടുത്തതിനുശേഷം ഈ കൂട്ട് ഒഴിക്കാം.
ഇത് 180 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ബേക്ക് ചെയ്യുക. ശേഷം പുറത്തെടുത്ത് ഇതിന്റെ മുകളിൽ കുറച്ച് ചീസ് ഗ്രേറ്റ് ചെയ്തത് ഇട്ട് കൊടുത്ത് വീണ്ടും 3 മിനിറ്റ് കൂടെ ബേക്ക് ചെയ്യുക. നമ്മളുടെ വെജിറ്റബിൾ പീത്‍സ തയാറായി കുട്ടികൾ ഇഷ്ടത്തോടെ കഴിക്കുന്ന ഒരു വിഭവം കൂടിയാണിത്. ധാരാളം വെജിറ്റബിൾസ് ഉള്ളതുകൊണ്ട് തന്നെ ഇത് വളരെ ഹെൽത്തിയുമാണ്.