ഒട്ടും എണ്ണയില്ലാതെ ഒരു സ്പെഷൽ പലഹാരം വേണോ? സിംപിളാണ്
ഒട്ടും എണ്ണയില്ലാതെ ആവിയിൽ വേവിച്ച ഒരു കിടിലൻ പലഹാരം തയാറാക്കാം. എന്നും ഒരേ പലഹാരം ഉണ്ടാക്കാതെ വെറൈറ്റിയാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. സിംപിളായി എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം. ചേരുവകൾ •റവ - ഒരു കപ്പ് •ഏത്തപ്പഴം - രണ്ടെണ്ണം •കരിപ്പെട്ടി - 250 ഗ്രാം •വെള്ളം - ഒരു കപ്പ് •ഏലക്കാപ്പൊടി - ഒരു

ഒട്ടും എണ്ണയില്ലാതെ ആവിയിൽ വേവിച്ച ഒരു കിടിലൻ പലഹാരം തയാറാക്കാം. എന്നും ഒരേ പലഹാരം ഉണ്ടാക്കാതെ വെറൈറ്റിയാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. സിംപിളായി എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.
ചേരുവകൾ
•റവ - ഒരു കപ്പ്
•ഏത്തപ്പഴം - രണ്ടെണ്ണം
•കരിപ്പെട്ടി - 250 ഗ്രാം
•വെള്ളം - ഒരു കപ്പ്
•ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
•കറുത്ത എള്ള് - ഒരു ടേബിൾ സ്പൂൺ
•ഉപ്പ് - ഒരു നുള്ള്
•നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
•തേങ്ങ ചിരകിയത് - ഒരു കപ്പ്
തയാറാക്കുന്ന വിധം
•ഒരു പാത്രത്തിലേക്ക് 250 ഗ്രാം കരിപ്പെട്ടി ഇട്ടതിനുശേഷം ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് ഉരുക്കാൻ ആയിട്ട് വയ്ക്കുക.
•ഏത്തപ്പഴം ചെറുതാക്കി അരിഞ്ഞ് വയ്ക്കുക. ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം ചെറുതായി അരിഞ്ഞ ഏത്തപ്പഴം ഇട്ടുകൊടുക്കാം, ഇത് നല്ലപോലെ വഴറ്റിയെടുക്കുക. നന്നായി വഴന്നു വരുമ്പോൾ ശർക്കര ഉരുക്കിയത് ഒരു കപ്പ് ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഇട്ടു കൊടുക്കാം.
ഇനി ഒരു ടേബിൾസ്പൂൺ എള്ളും ഒരു ടീസ്പൂൺ ഏലക്കാപ്പൊടിയും കൂടി ഇട്ടുകൊടുക്കുക. അതിനുശേഷം നമ്മൾ നേരത്തെ എടുത്തുവച്ച വറുത്ത റവ ഒരു കപ്പ് ഇട്ടു കൊടുക്കാം. എല്ലാം കൂടെ വെള്ളം വറ്റുന്ന വരെ നല്ല കുഴഞ്ഞ പരുവത്തിൽ ആക്കുക. ഇത് ചൂടാറുമ്പോൾ ചെറിയ ഉരുളകളാക്കി എടുക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി