ഇത് സ്പെഷൽ നാരങ്ങാ കറി; ഇങ്ങനെ ഉണ്ടാക്കി നോക്കൂ
നാരങ്ങാ അച്ചാർ കഞ്ഞിക്കും ചോറിനുമൊക്കെ നല്ലതാണ്. നല്ലതുപോലെ കുറുകിയും പെരട്ടിയുമൊക്കെ അച്ചാറ് തയാറാക്കാറുണ്ട്. കണ്ണൂർ സദ്യ സ്പെഷ്യൽ നാരങ്ങ കറി കഴിച്ചിട്ടുണ്ടോ? അങ്ങനെയൊന്ന് തയാറാക്കാം. ഗണപതി നാരങ്ങ / സിട്രോൺ - 2 കപ്പ് അരിഞ്ഞത്/ 300 ഗ്രാം വാളൻ പുളി - 50 ഗ്രാം മുളകുപൊടി - 3 ടീസ്പൂണ് പച്ചമുളക്

നാരങ്ങാ അച്ചാർ കഞ്ഞിക്കും ചോറിനുമൊക്കെ നല്ലതാണ്. നല്ലതുപോലെ കുറുകിയും പെരട്ടിയുമൊക്കെ അച്ചാറ് തയാറാക്കാറുണ്ട്. കണ്ണൂർ സദ്യ സ്പെഷ്യൽ നാരങ്ങ കറി കഴിച്ചിട്ടുണ്ടോ? അങ്ങനെയൊന്ന് തയാറാക്കാം.
ഗണപതി നാരങ്ങ / സിട്രോൺ - 2 കപ്പ് അരിഞ്ഞത്/ 300 ഗ്രാം
വാളൻ പുളി - 50 ഗ്രാം
മുളകുപൊടി - 3 ടീസ്പൂണ്
പച്ചമുളക് - 2 എണ്ണം
കറിവേപ്പില
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - 5 വലുത് അല്ലെങ്കിൽ 10 മുതൽ 15 ചെറിയ അല്ലി
ചൂടുവെള്ളം - 3 കപ്പ്
വെളിച്ചെണ്ണ - 1/1/2 ടീസ്പൂൺ
കടുക് - 1 ടീസ്പൂണ്
ഉലുവ - 1/2 ടീസ്പൂണ്
വറ്റൽമുളക് - 4-5
ശർക്കര - 1 ചെറിയ ക്യൂബ് അല്ലെങ്കിൽ 50 ഗ്രാം
ഉപ്പ്
നാരങ്ങ അരിഞ്ഞ് മാറ്റി വയ്ക്കുക. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ നേർത്ത കഷ്ണങ്ങളായി മുറിക്കുക.
2 കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ പുളി കുതിർത്ത് വയ്ക്കുക. ഒരു മൺപാത്രത്തിലേക്ക് പുളി പിഴിഞ്ഞത്, മുളകുപൊടി, അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. നന്നായി ഇളക്കുക. പുളിയിലേക്ക് 1 കപ്പ് വെള്ളം കൂടെ ചേർത്ത് പരമാവധി പൾപ്പ് പിഴിഞ്ഞെടുത്ത് പാത്രത്തിലേക്ക് ചേർക്കുക. ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.
ഇപ്പോൾ ഇത് അടുപ്പിൽ വയ്ക്കുക, ഗ്രേവി തിളപ്പിക്കുക. തിളച്ചു തുടങ്ങിയാൽ തീ ഇടത്തരം ആക്കി 15 മിനിറ്റ് വേവിക്കുക അല്ലെങ്കിൽ പുളിയുടെയും മുളകുപൊടിയുടെയും പച്ച രുചി മാറുന്നതുവരെ വേവിക്കുക. ഈ സമയം ഗ്രേവി കട്ടിയാകാൻ തുടങ്ങും. രുചി നോക്കി ആവശ്യമെങ്കിൽ മുളകു പൊടി, പുളി, ഉപ്പ് ചേർക്കുക.
ഇനി അരിഞ്ഞ നാരങ്ങ ചേർത്ത് ഒരു നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇടത്തരം തീയിൽ 5 മിനിറ്റ് മൂടി വേവിക്കുക. നാരങ്ങ വെന്തോ എന്ന് നോക്കുക വരെ അടച്ചു പാകമാകുന്നിടം വരെ വേവിക്കുക. അമിതമായി വേകിച്ചു കഷ്ണങ്ങൾ ഉടച്ചു കളയരുത്.
ശേഷം ശർക്കര ചേർത്ത് അടുപ്പ് ഓഫ് ചെയ്യുക. വെളിച്ചെണ്ണയിൽ കടുക്, ഉലുവ, വറ്റൽ മുളക് കറിവേപ്പിലയും ചേർത്തു താളിക്കുക. ഇത് കറിയിൽ ഒഴിച്ച് മൂടി അടച്ച് 5 മുതൽ 10 മിനിറ്റ് വരെ മാറ്റിവയ്ക്കുക. ശേഷം നന്നായി ഇളക്കി തണുക്കാൻ അനുവദിക്കുക. രുചികരമായ നാരങ്ങ കറി തയാർ