വയറ്റിലെ കൊഴുപ്പും പ്രമേഹവും കുറയ്ക്കാം; ഇനി ഈ ചായ കുടിച്ചോളൂ

അമിതവണ്ണവും പ്രമേഹം കുറച്ചുകൊണ്ട് രോഗപ്രതിരോധ ശേഷി കൂടാൻ ദിവസവും രണ്ടു നേരം ഹുൻസാ ടീ ശീലമാക്കാം. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് നല്ലതാണ്.എന്താണ് ഹുൻസാ ടീ എന്നാവും ചിന്ത. പരമ്പരാഗത ഹെർബൽ ടീ മിശ്രിതമാണ് ഹുൻസ ടീ, സാധാരണയായി തുളസി, പുതിന, ഏലം, കറുവപ്പട്ട, ഇഞ്ചി, ചിലപ്പോൾ ഹൈബിസ്കസ് തുടങ്ങിയ ചേരുവകൾ

അമിതവണ്ണവും പ്രമേഹം കുറച്ചുകൊണ്ട് രോഗപ്രതിരോധ ശേഷി കൂടാൻ ദിവസവും രണ്ടു നേരം ഹുൻസാ ടീ ശീലമാക്കാം. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് നല്ലതാണ്.എന്താണ് ഹുൻസാ ടീ എന്നാവും ചിന്ത. പരമ്പരാഗത ഹെർബൽ ടീ മിശ്രിതമാണ് ഹുൻസ ടീ, സാധാരണയായി തുളസി, പുതിന, ഏലം, കറുവപ്പട്ട, ഇഞ്ചി, ചിലപ്പോൾ ഹൈബിസ്കസ് തുടങ്ങിയ ചേരുവകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യപരമായ ഗുണങ്ങൾക്ക് പേരുകേട്ടതാണ്.
ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള പ്രകൃതിദത്തമായ കഫീൻ രഹിത പാനീയമാണ്, ആരോഗ്യകരമായി തയാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
വെള്ളം - രണ്ടു കപ്പ് (അര ലിറ്റർ )
ഏലയ്ക്ക - മൂന്നെണ്ണം
പട്ട - വലിയ കഷ്ണം
പുതിനയില - ആറെണ്ണം
ശർക്കര / ചക്കര - പത്തു ഗ്രാം ( മധുരം വേണ്ടവർ മാത്രം ചേർത്താൽ മതി )
തുളസിയില - എട്ട് എണ്ണം ( പകരം ഒരു ടീസ്പൂൺ ഡ്രൈഡ് ബേസിൽ ചേർക്കാം )
തേയില - ഒരു നുള്ള് ( നിർബന്ധമില്ല)
നാരങ്ങാ നീര് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു സോസ്പാനിൽ മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് നന്നായി തിളപ്പിയ്ക്കുക. ചായ നന്നായി തിളച്ചു വന്നതിനു ശേഷം തീ വളരെ കുറച്ച് പത്തു മിനിറ്റ് അടച്ചു വച്ച് തിളപ്പിയ്ക്കണം. അരിപ്പ കൊണ്ട് ചായ അരിച്ചു മാറ്റുക, ചെറു ചൂട് ചായയിലോട്ടു നാരങ്ങാ നീര് ഒരു തുള്ളി ചേർത്ത് ചെറു ചൂടോടെ കുടിയ്ക്കുക.