ടേസ്റ്റി ബ്രഡ് കട്‌ലറ്റ് വീട്ടിൽ തയാറാക്കാം

Vegetable-cutlet
SHARE

വീട്ടിൽ തയാറാക്കാവുന്ന രുചികരമായ ബ്രഡ് കട്‌ലറ്റ് രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ (1)

ബ്രഡ് നാലു കഷണം, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് 1 ടീസ്പൂൺ വീതം, ചെറുതായി അരിഞ്ഞ സവാള ഒരു കപ്പ്, പച്ചമുളക് 3എണ്ണം, ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് രണ്ടെണ്ണം.

ചേരുവകൾ (2)

കുരുമുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി അര ടീസ്പൂൺ വീതം, പാൽ കാൽ കപ്പ്, കറിവേപ്പില, ഉപ്പ് പാകത്തിന്, റൊട്ടിപ്പൊടി ഒരു കപ്പ്, എണ്ണ വറുക്കാൻ ആവശ്യത്തിന്. 3 ടേ. സ്പൂൺ വേറെ.

തയാറാക്കുന്ന വിധം:

കട്ടിയുള്ള പാനിൽ വച്ച് റൊട്ടി നന്നായി ചൂടാക്കിയെടുക്കുക. അൽപം എണ്ണയോ ബട്ടറോ പുരട്ടിക്കൊടുത്താൽ നന്ന്. ശേഷം 3 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി കറിവേപ്പില മുറിച്ചിട്ട് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റണം. സവാള ചെറിയ ബ്രൗൺ നിറമാകുമ്പോൾ വേവിച്ചുടച്ച കിഴങ്ങ് ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം കുരുമുളക്, മല്ലി, ഗരം മസാല എന്നിവ ക്രമത്തിൽ ചേർത്ത് വഴറ്റണം. റൊട്ടി ചെറിയ കഷണങ്ങളാക്കി തീ കുറച്ചു വച്ച് ഇളക്കി വാങ്ങുക. തണുക്കുമ്പോൾ നന്നായി കുഴച്ചെടുത്ത് കട്‌ലറ്റ് ആകൃതിയിലാക്കി പാലിൽ മുക്കി റൊട്ടിപ്പൊടിയിൽ ഉരുട്ടി ചൂടാക്കിയ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തുകോരാം.

ശ്രദ്ധിക്കാൻ:

പാലിനു പകരം മുട്ട അടിച്ചു പതപ്പിച്ച് ഉപയോഗിക്കാം. റൊട്ടിപ്പൊടിക്കായി നാലഞ്ചു കഷണം ബ്രഡ് മിക്സിയിൽ ഒന്നു കറക്കിയെടുത്താൽ മതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA