ലൈറ്റ്.. ഒപ്പം രുചികരവും പോഷകപ്രദവും പ്രോട്ടീനും വൈറ്റമിൻ സി-യും നിറഞ്ഞ മുളപ്പിച്ച പയർ കുട്ടികളെ കഴിപ്പിക്കാൻ എളുപ്പവഴി.
1. വെർമിസെല്ലി - 20 ഗ്രാം
2. എണ്ണ - ഒരു വലിയ സ്പൂൺ
3. കായം - ഒരു നുള്ള്
കടുക് - കാൽ ചെറിയ സ്പൂൺ
4. കറിവേപ്പില അരിഞ്ഞത് - കുറച്ച്
ഇഞ്ചി അരിഞ്ഞത് - അര ചെറിയ സ്പൂൺ
പച്ചമുളക് - ഒന്നിന്റെ പകുതി അരിഞ്ഞത്
സവാള - ഒരു വലിയ സ്പൂൺ
5. ചെറുപയർ മുളപ്പിച്ചത് - ഒരു വലിയ സ്പൂൺ
6. വെള്ളം- രണ്ടു വലിയ സ്പൂൺ
7. മല്ലിയില അരിഞ്ഞത് - കുറച്ച്
നാരങ്ങാനീര് - ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ മയം പുരട്ടിയ ചീനച്ചട്ടിയിൽ വെർമിസെല്ലി ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്തു മാറ്റുക.
∙ എണ്ണ ചൂടാക്കി, കായവും കടുകും മുപ്പിച്ചശേഷം നാലാമത്തെ ചേരുവ ചേർത്തു മെല്ലെ വഴറ്റുക.
∙ ഇതിലേക്ക് ചെറുപയർ മുളപ്പിച്ചതു ചേർത്തിളക്കി, വെള്ളവും ചേർത്തു തിളപ്പിക്കുക.
∙ ഇതിനു മുകളിലേക്ക് വറുത്ത വെർമിസെല്ലി വിതറി പാകത്തിനുപ്പും ചേർത്തിളക്കി ചെറുതീയിൽ വേവിക്കുക. ഏതാനും സെക്കൻഡ് അടച്ചുവെയ്ക്കണം.
∙ ചൂടോടെ മല്ലിയിലയും നാരങ്ങാനീരും ചേർത്തു വിളമ്പാം.