പഴങ്ങൾ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടോ! ട്രൈ ചെയ്യാം ഈ സ്മാർട്ട് ഡിസേർട്ട്
1. പീച്ചസ് - ഒന്ന്, വേവിച്ചത്
ഓറഞ്ച് - ആറ് അല്ലി
പൈനാപ്പിൾ - ഒരു കഷണം, വേവിച്ചത്
ഏത്തപ്പഴം - ഒന്നിന്റെ നാലിലൊന്ന്
ആപ്പിൾ - ഒന്നിന്റെ നാലിലൊന്ന്
2. ക്രീം അടിച്ചത് - 60 മില്ലി
പഞ്ചസാര പൊടിച്ചത് - രണ്ടു വലിയ സ്പൂൺ
3. വോൾനട്ട് - രണ്ട്
ചെറി -അഞ്ച്
പാകം ചെയ്യുന്ന വിധം
∙ എല്ലാ പഴങ്ങളും ചെറിയ കഷണങ്ങളാക്കുക.
∙ ഇത് ഒരു ഡിസേർട്ട് ബൗളിലാക്കണം.
∙ ക്രീമും പഞ്ചസാരയും യോജിപ്പിച്ച് അടിച്ചത് പഴങ്ങൾക്കു മുകളിൽ ഒഴിക്കുക.
∙ വോൾനട്ടും ചെറിയും കൊണ്ട് അലങ്കരിച്ചു വിളമ്പുക.