കുറച്ച് സമയവും ക്ഷമയും ഉണ്ടെങ്കിൽ കുട്ടികൾക്ക് കൊടുക്കാനുള്ള ബിസ്ക്കറ്റ് എളുപ്പത്തിൽ വീട്ടിൽ തന്നെയുണ്ടാക്കാം. വിവിധ  ആകൃതിയിൽ മുറിച്ചെടുത്ത് പത്രത്തിൽ അടച്ചു സൂക്ഷിക്കുകയും ചെയ്യാം.

ചേരുവകൾ

  • ഗോതമ്പുപൊടി - 3 കപ്പ് 
  • ശർക്കര - 1 കപ്പ് 
  • പാൽ - ¼ കപ്പ് 
  • വെണ്ണ - 1 ⅛ കപ്പ് (250 g)

തയാറാക്കുന്ന വിധം 

അവ്ൻ 180 ഡിഗ്രിയിൽ 10 മിനിറ്റ് ചൂടാക്കുക. 

ഒരു പാത്രത്തിൽ വെണ്ണയും ശർക്കരയും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്കു ഗോതമ്പുപൊടിയും പാലും ഇടകലർന്നു ചേർത്ത് യോജിപ്പിച്ചു എടുക്കുക. നന്നായി യോജിച്ചുകഴിയുമ്പോൾ മാവ് മൂടിവെച്ചു ഫ്രിഡ്‌ജിൽ 10 മിനിറ്റ് വെയ്ക്കുക. 10 മിനിറ്റിനു ശേഷം മാവു പുറത്തു എടുത്ത് ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തിയെടുക്കുക .

ആവശ്യമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക.

ബേക്കിങ് ഷീറ്റിൽ നിരത്തി, ചൂടായി കിടക്കുന്ന ഓവനിൽ 10-13 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കുക. ഓരോ അവ്നിലും ചൂട് വ്യത്യാസമാണ് അതിനാൽ 10 മിനിറ്റ് ആവുമ്പോൾ നോക്കിയിട്ടു ബിസ്ക്കറ്റ് ആയിട്ടില്ലെങ്കിൽ വീണ്ടും.1 -3 മിനിറ്റ് വെയ്ക്കുക.

ശർക്കരക്കു പകരം പഞ്ചസാര പൊടിയും അതെ അളവിൽ ചേർക്കാവുന്നതാണ്. വായു കിടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിച്ച് ഉപയോഗിക്കാം.