പഴുത്ത നാടൻ പുളി മാങ്ങ കൊണ്ട് തയാറാക്കാവുന്ന രുചകരമായ വിഷുവിഭവമാണ് മാമ്പഴക്കൂട്ട്.

1. പഴുത്ത നാടൻ പുളി മാങ്ങ – 10
ഉപ്പ് – പാകത്തിന്

2. ശർക്കര –10 അച്ച്

3. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

4. കുരുമുളകു പൊടി – ഒരു ചെറിയ സ്പൂൺ

5. തൈര് – മൂന്ന് കപ്പ്

6. തേങ്ങ ചിരകിയത് – മൂന്നു കപ്പ്

7. ജീരകം – അര ചെറിയ സ്പൂൺ
  നെയ്യ് – മൂന്നു ചെറിയ സ്പൂൺ
  കറിവേപ്പില – മൂന്ന് കതിർപ്പ്

തയാറാക്കുന്ന വിധം

∙മാങ്ങ തൊലി കളഞ്ഞു വേവാനുള്ള വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് അടുപ്പത്തു വയ്ക്കുക.

∙ശർക്കര, മഞ്ഞൾപ്പൊടി, കുരുമുളകു പൊടി ഇവ ചേർക്കുക.

∙വെന്തു വറ്റുമ്പോൾ തൈരൊഴിച്ച് തിളപ്പിച്ചു വാങ്ങുക.

∙തേങ്ങയും ജീരകവും ചേർത്തരച്ച് ഉരുട്ടിയെടുത്തു മുക്കാൽ ഭാഗം അതിൽ ചേർക്കുക. ബാക്കി കാൽ ഭാഗം നെയ്യിൽ ചുവക്കനെ വറുത്തു ചേർത്തിളക്കുക.

കുറിപ്പ് : മാങ്ങ ഉള്ളുടഞ്ഞു വേവാൻ ധാരാളം വെള്ളം ചേർക്കണം.