ഈസ്റ്റർ സ്പെഷൽ ഈസി റവ പുഡിങ്
ഉയിർപ്പിന്റെ സന്തോഷവുമായി ഈസ്റ്റർ എത്തുമ്പോൾ അൽപം മധുരം തീർച്ചയായും വേണം. വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന പുഡിങ് രുചി പരിചയപ്പെടാം.
ചേരുവകൾ
- റവ – ഒന്നര വലിയ സ്പൂൺ
- പാൽ – രണ്ടരക്കപ്പ്
- പഞ്ചസാര – അരക്കപ്പ്
- ഉപ്പ് – ഒരു നുള്ള്
- ജെലറ്റിൻ–ഒരു വലിയ സ്പൂൺ, രണ്ടു വലിയ സ്പൂൺ െവള്ളത്തിൽ കുതിർത്തത്
- നാരങ്ങാത്തൊലി ചുരണ്ടിയതും നാരങ്ങാനീരും – ഒരു നാരങ്ങയുടേത്
- മുട്ടവെള്ള – രണ്ടു മുട്ടയുടേത്
- ഏപ്രിക്കോട്ട് അല്പം വെള്ളത്തിൽ വേവിച്ചത് – അരക്കപ്പ്
തയാറാക്കുന്ന വിധം
∙ റവ അല്പം പാലിൽ കലക്കിവയ്ക്കണം.
∙ ബാക്കി പാൽ അടുപ്പത്തുവച്ചു ചൂടാക്കുക.
∙ ഇതിലേക്കു റവ കലക്കിയതും പഞ്ചസാരയും ചർത്തിളക്കി കുറുക്കണം. ഒരു നുള്ള് ഉപ്പു േചർത്തിളക്കി വാങ്ങുക.
∙ കുതിർത്ത ജെലറ്റിൻ തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഉരുക്കിയതു റവ മിശ്രിതത്തിൽ ചേർത്തിളക്കി ചൂടാറാൻ വയ്ക്കണം.
∙ ഇതിലേക്കു നാരങ്ങാനീരും നാരങ്ങാത്തൊലി ചുരണ്ടിയതും ചേർത്തിളക്കിയശേഷം മുട്ടവെള്ള നന്നായി അടിച്ചുപതപ്പിച്ചതു മെല്ലെ ചേർത്തു യോജിപ്പിക്കുക.
∙ ഫ്രിജിൽ വച്ചു തണുപ്പിച്ചശേഷം ഏപ്രിക്കോട്ട് വേവിച്ചതു മുകളിൽവച്ചു വിളമ്പാം.