വെളുത്ത മണിക്കടലയും രുചിക്കൂട്ടുകളും ചേർത്ത് അരച്ചെടുത്ത് തയാറാക്കുന്ന അറേബ്യൻ കട്​ലറ്റ് തക്കാളി സോസിനൊപ്പം കഴിച്ചാൽ രുചികൂടും.

ചേരുവകൾ

1. വെളുത്ത മണി കടല – 500 ഗ്രാം

2. മല്ലിയില അരിഞ്ഞത് – ഒരു കപ്പ്
കാപ്സിക്കം പൊടിയായി അരിഞ്ഞത് – അര കപ്പ്
വലിയ ഉള്ളി പൊടിയായി അരിഞ്ഞത് – അര കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് – നാലെണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – കാൽ ടീസ്പൂൺ വീതം
മുളകു പൊടി, കുരുമുളകു പൊടി – അര ടീസ്പൂൺ വീതം
വേപ്പില മുറിച്ചത് – രണ്ടു ടീസ്പൂൺ
അപ്പക്കാരം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കടല വെള്ളത്തിൽ കുതിർത്തശേഷം വെള്ളം വാർത്ത് കുടഞ്ഞ് മാറ്റിവയ്ക്കുക. രണ്ടു മുതൽ 9 വരെയുള്ള ചേരുവ കൾ കടലയുടെ കൂടെ അരച്ചെടുക്കുക(മിക്സിയുടെ ഗ്രൈൻ ഡറിൽ അരച്ചെടുത്താലും മതി). മാവ് കൂടുതൽ കുഴമ്പ് പരുവത്തിലാകരുത്. ഇതിൽ അപ്പക്കാരവും ഉപ്പും ആവശ്യ ത്തിന് േചർത്ത് കുഴയ്ക്കുക. ചെറിയ ബോളാക്കി കൈവെള്ള യിലിട്ട് കട്‍ലറ്റ് ഷേപ്പിൽ പരത്തി കാഞ്ഞ എണ്ണയിൽ വറുത്ത് കോരുക. ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT