പുഡിങ് പലരുചിയിൽ ലഭ്യമാണ്. നുറുക്കു ഗോതമ്പുകൊണ്ട് തയാറാക്കുന്ന രുചികരമായൊരു പുഡിങ് രുചിക്കൂട്ട് പരിചയപ്പെടാം.

1. നുറുക്കു ഗോതമ്പ് – ഒരു കപ്പ്
2. പശുവിൻ പാൽ – രണ്ടു കപ്പ്
3. കണ്ടൻസ്ഡ് മിൽക്ക്– അര ടിൻ
4. ചൈനാഗ്രാസ്– 10 ഗ്രാം
5. വാനില എസൻസ് – ഒരു ചെറിയ സ്പൂൺ
6. ചെറി പത്ത് (അലങ്കരിക്കാൻ)

പാകം ചെയ്യുന്ന വിധം

ഗോതമ്പ് വെള്ളമൊഴിച്ച് രണ്ടു മണിക്കൂർ കുതിർന്നശേഷം മിക്സിയിൽ അൽപം വെള്ളമൊഴിച്ചു നന്നായി അരച്ച് ഒരു അരിപ്പയിലൂടെ അരിച്ചു പാൽ മാറ്റി വയ്ക്കുക. ചൈനാഗ്രാസ് അര കപ്പ് വെള്ളത്തിൽ കുതിർത്തശേഷം അടുപ്പിൽ വച്ച് നന്നായി ഇളക്കി ഉരുക്കുക. ഗോതമ്പിന്റെ പാലിലേക്ക് പശുവിന്റെ പാൽ ചേർത്തിളക്കി അടുപ്പിൽ വച്ചു ചൂടാക്കണം. പാൽ മിശ്രിതത്തിലേക്കു കണ്ടൻസ്ഡ് മില്‍ക്ക് ചേർത്ത് തുടരെയിളക്കിക്കൊണ്ടിരിക്കണം.

നന്നായി തിളച്ചു കുറുകി വരുമ്പോൾ ചൈനാഗ്രാസ് ഉരുക്കിയതും ചേർത്തിളക്കണം. സ്പൂണ‍ിൽ പറ്റുന്ന പാകമായാൽ ഒരു ചെറിയ സ്പൂൺ വാനില എസൻസും ചേർത്തിളക്കി വാങ്ങി വയ്ക്കുക. ഒരു പുഡിങ് ട്രേയിൽ ഒഴിച്ചു ചൂടാറാൻ വയ്ക്കുക. ചൂടാറിത്തു ടങ്ങുമ്പോൾ മുകളിൽ ചെറി വച്ച് അലങ്കരിച്ചു ഫ്രിഡ്ജിൽ വച്ചു െസറ്റ് ചെയ്ത് ഉപയോഗിക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT